വൈപ്പിൻ: ഗാർഹിക പീഡനക്കേസിൽ വക്കാലത്ത് ഏറ്റെടുത്ത അഭിഭാഷക വയോധികനായ പിതാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്ത രണ്ട് പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
അഭിഭാഷകന്റെ ബന്ധുക്കളായ മുരുക്കുംപാടം കോമത്ത് വീട്ടിൽ വേലു എന്ന് വിളിക്കുന്ന ഡാസ്റ്റർ (48), വാവക്കുട്ടി എന്ന് വിളിക്കുന്ന ഡൈനാസ്റ്റർ (45) എന്നിവരാണ് റിമാൻഡിലായത്. വയോധികന്റെ മകൻ അഡ്വ. ഡോൾഗോവ് മുഖേന ഒന്നാം പ്രതിയായ ഡാസ്റ്ററുടെ ഭാര്യയാണ് ഗാർഹിക പീഡനം ആരോപിച്ച് ഹർജി നൽകിയിട്ടുളളത്.
ഇക്കാര്യം ചോദിക്കാനാണ് ബന്ധുക്കൾ കൂടിയായ പ്രതികൾ അഭിഭാഷകന്റെ വീട്ടിലെത്തിയതും പിതാവ് മുരുക്കുംപാടം തോട്ടുങ്കൽ പറമ്പിൽ മോഹൻദാസിനെ (80) കത്തികൊണ്ട് കഴുത്തറത്തും വയറ്റിൽ കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ചതും. മോഹൻദാസ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്.
Tags : nattu vishesham Attempted murder of elderly