x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടോ​ൾ ഒ​ഴി​വാ​ക്കി യാ​ത്ര ചെ​യ്ത കാ​ർ തോ​ട്ടി​ല്‍ വീ​ണു

വെബ് ഡെസ്ക്
Published: August 17, 2026 01:23 AM IST | Updated: August 17, 2026 01:23 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: ദേ​ശീ​യ​പാ​ത​യി​ലെ ടോ​ൾ ഒ​ഴി​വാ​ക്കി അ​പ​രി​ചി​ത​മാ​യ റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്ത കാ​ർ തോ​ട്ടി​ല്‍ വീ​ണു.​കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വി​ന​ടു​ത്ത് കു​ന്ന​ത്തു​പാ​ലം മാ​മ്പു​ഴ ബ​ണ്ടി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം.​മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ പി.​ശു​ഹൈ​ബ് (35), ഉ​നൈ​സ് (33) എ​ന്നി​വ​ർ നി​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. കോ​ഴി​ക്കോ​ട്ടു നി​ന്ന് കൊ​ണ്ടോ​ട്ടി​യി​ലേ​ക്ക് രാ​ത്രി യാ​ത്ര ചെ​യ്യ​വേ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്, രാ​ത്രി​യോ​ടെ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം ക​ര​യ്ക്കെ​ത്തി​ച്ചു.

കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലുപേ​ർ​ക്ക് പ​രി​ക്ക്

കു​റ്റ്യാ​ടി: തൊ​ട്ടി​ൽ​പ്പാ​ലം- വ​യ​നാ​ട് റോ​ഡി​ൽ മൂ​ന്നാം​കൈ പാ​ല​ത്തി​ന് സ​മീ​പം കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് സം​ഭ​വം. കു​റ്റ്യാ​ടി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ചൊ​ക്ലി സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച കാ​റും, ചു​രം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ആ​വ​ള സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ചൊ​ക്ലി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ​ക്കും, അ​വ​ള സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് കു​ട്ടി​ക​ൾ​ക്കും പ​രി​ക്കേ​റ്റു. ഇ​വ​രെ തൊ​ട്ടി​ൽ​പാ​ലം ഇ​ഖ്റ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up