x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​എ​ൽ​എ കെ​യ​ർ പ​ദ്ധ​തി​യി​ൽ ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു

വെബ് ഡെസ്ക്
Published: August 17, 2026 02:05 AM IST | Updated: August 17, 2026 02:05 AM IST

ഭക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ൽ​പ്പ​റ്റ: എം​എ​ൽ​എ കെ​യ​ർ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കും മേ​പ്പാ​ടി, ചൂ​ര​ൽ​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കും നെ​സ്ലെ ഗ്രൂ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. 60 ല​ക്ഷം രൂ​പ ചെ​ല​വി​ൽ 1500 രൂ​പ വി​ല വ​രു​ന്ന നാ​ലാ​യി​രം ഭ​ക്ഷ്യ​കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

കി​റ്റു​ക​ളു​ടെ വി​ത​ര​ണം വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രും. ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലും ചൂ​ര​ൽ​മ​ല സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ലും ന​ട​ന്ന ഓ​ണ​ക്കി​റ്റ് വി​ത​ര​ണം കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​സ്ലെ കേ​ര​ള റീ​ജ​ണ​ൽ കോ​ർ​പ​റ്റേ​റ്റ് അ​ഫ​യേ​ഴ്സ് മാ​നേ​ജ​ർ ജോ​യി സ​ക്ക​റി​യ ഇ​രു​പ​രി​പാ​ടി​യി​ലും പ​ങ്കെ​ടു​ത്തു.

ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്‍റ് കെ.​കെ. ഹ​നീ​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. ആ​ലി, സ​ലീം മേ​മ​ന, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ൻ​സി സ​ണ്ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ബി. ​സു​രേ​ഷ്ബാ​ബു, സ​ലാം നീ​ലി​ക്ക​ണ്ടി, അ​രു​ണ്‍​ദേ​വ്, സി. ​ഷി​ഹാ​ബ്, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ മാ​ത തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. മേ​പ്പാ​ടി, ചൂ​ര​ൽ​മ​ല നി​വാ​സി​ക​ൾ​ക്കാ​യു​ള്ള കി​റ്റു​വി​ത​ര​ണ​ച​ട​ങ്ങി​ൽ മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റം​ല ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ഹം​സ, പി.​പി. ആ​ലി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി. ​സു​രേ​ഷ് ബാ​ബു, സി. ​ഷി​ഹാ​ബ്, രാ​ജു ഹെ​ജ​മാ​ടി, നാ​സ​ർ പൂ​ത്ത​ക്കൊ​ല്ലി, ഒ. ​ഭാ​സ്ക​ര​ൻ, എ​ൻ.​കെ. സു​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up