x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ടു​മൂ​ടി പാ​ടി​ച്ചി​റ വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​സ​രം

വെബ് ഡെസ്ക്
Published: August 17, 2026 02:07 AM IST | Updated: August 17, 2026 02:07 AM IST

കാ​ട് മൂ​ടി​യ പാ​ടി​ച്ചി​റ വി​ല്ലേ​ജ് ഓ​ഫിസ് പ​രി​സ​രം.

പു​ല്‍​പ്പ​ള്ളി: പാ​ടി​ച്ചി​റ വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​സ​രം കാ​ടു​മൂ​ടി​കി​ട​ന്നി​ട്ടും വെ​ട്ടി​ത്തെ​ളി​ക്കു​ന്ന​തി​ന് ന​ട​പ​ടി​യി​ല്ലെ​ന്ന് പ​രാ​തി. കാ​ടു​ക​ള്‍​മൂ​ലം ഓ​ഫീ​സി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് ഗേ​റ്റി​ലൂ​ടെ ക​ട​ന്നു​പോ​കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

ഓ​ഫി​സി​ന്‍റെ ഗേ​റ്റി​ന് സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ടും കാ​ടു​ക​ളും വ​ക​ഞ്ഞു​മാ​റ്റി​വേ​ണം ഓ​ഫി​സി​ലേ​ക്ക് ക​യ​റാ​ന്‍. ഓ​ഫി​സി​ന്‍റെ മൂ​ന്ന് ഭാ​ഗ​ത്തും കാ​ടു​ക​ള്‍​വ​ള​ര്‍​ന്നു നി​ല്‍​ക്കു​ന്ന​ത് വെ​ട്ടി​ത്തെ​ളി​ക്ക​ണ​മെ​ന്ന് നി​ര​വ​ധി​ത​വ​ണ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. അ​ടി​യ​ന്ത​ര​മാ​യി പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ട് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി​യെ​ങ്കി​ലും ഓ​ഫി​സ് പ​രി​സ​ര​ത്തെ കാ​ടു​ക​ള്‍ വെ​ട്ടി​ത്തെ​ളി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

വി​ല്ലേ​ജ് ഓ​ഫി​സി​നോ​ട് ചേ​ര്‍​ന്ന വെ​യി​റ്റിം​ഗ് ഷെ​ഡ് പ​രി​സ​ര​വും കാ​ടു​വ​ള​ര്‍​ന്നു പ​ന്ത​ലി​ച്ചു​നി​ല്‍​ക്കു​ന്ന നി​ല​യി​ലാ​ണ്. ഇ​വി​ടെ നി​ര​വ​ധി​യാ​ളു​ക​ള്‍ ബ​സ് കാ​ത്തു​നി​ല്‍​ക്കു​ന്ന സ്ഥ​ല​മാ​യി​ട്ടു​പോ​ലും ഈ ​പ​രി​സ​ര​ത്തെ കാ​ടു​വെ​ട്ടി​ത്തെ​ളി​ക്കാ​ന്‍ ആ​രും ത​യാ​റാ​യി​ട്ടി​ല്ല. അ​ടി​യ​ന്ത​ര​മാ​യി കാ​ട് വെ​ട്ടി​നീ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up