മാനന്തവാടിനിരവിൽപുഴ റോഡിലെ നടക്കൽ ഭാഗത്ത് രൂപപ്പെട്ട കുഴികൾ.
തരുവണ: റോഡിലെ കുഴിയിൽ വീണ് യുവാവിന്റെ കൈക്ക് പരിക്ക്.
വെള്ളമുണ്ട ചെറുകര ഐക്കരോട്ടുപറന്പിൽ നിർമലിനാണ് പരിക്കേറ്റത്. ഇന്നലെ നടക്കലിലാണ് സംഭവം. നിർമൽ മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നേടി. മാനന്തവാടി നിരവിൽപുഴ റോഡിൽ നടക്കൽ ഭാഗത്ത് വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഒരാഴ്ചക്കിടെ നാലു പേർക്കാണ് കുഴിയിൽ വീണ് പരിക്കേറ്റത്.
Tags : Nattuvishesham DistrictNews DeepikaNews