x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മു​ദാ​യ ശ​ക്തീ​ക​ര​ണ​വ​ർ​ഷം 2026: കു​ടി​യേ​റ്റ ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: August 17, 2026 02:00 AM IST | Updated: August 17, 2026 02:00 AM IST

കു​ടി​യേ​റ്റ ക​ർ​ഷ​ക​രെ ആ​ദ​രി​ച്ച​പ്പോ​ൾ.

മു​തി​രേ​രി: സ​മു​ദാ​യ ശ​ക്തീ​ക​ര​ണ​വ​ർ​ഷം 2026ന്‍റെ ഭാ​ഗ​മാ​യി ക​ർ​ഷ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​തി​രേ​രി ചെ​റു​പു​ഷ്പ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക​യി​ലെ 80 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള കു​ടി​യേ​റ്റ ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം എ​കെ​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ആ​ദ​രം. ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​നു പൈ​നു​ങ്ക​ൽ ക​ർ​ഷ​ക​രെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. കു​ടി​യേ​റ്റ​ത്തി​ന്‍റെ ഓ​ർ​മ പു​തു​ക്കു​ന്ന​തി​നാ​യി കു​ടി​യേ​റ്റ ക​ർ​ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ള്ളി​മു​റ്റ​ത്ത് ഒ​ലി​വി​ൻ തൈ ​ന​ടു​ക​യും ചെ​യ്തു.

ദേ​വ​സ്യ കി​ഴ​ക്കേ​ക്ക​ര, മ​ത്താ​യി കി​ഴ​ക്കേ​ക്ക​ര, ചാ​ക്കോ മോ​ളേ​കു​ന്നേ​ൽ, ജോ​സ​ഫ് മൂ​പ്പാ​ട്ടി​ൽ, ഉ​ല​ഹ​ന്നാ​ൻ കാ​ര​ക്ക​ട എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. എ​കെ​സി​സി അം​ഗ​ങ്ങ​ളാ​യ ജോ​സ് മേ​നാ​ച്ചേ​രി, ജോ​ബി പാ​റ​യി​ൽ, കൈ​ക്കാ​ര​ൻ​മാ​രാ​യ ജെ​യ്സ​ണ്‍ വെ​ള്ളാ​ന​യി​ൽ, ഷാ​ജി ക​പ്പ​ലു​മാ​ക്ക​ൽ, സ​ജി കൊ​ച്ചു​കു​ള​ത്തി​ങ്ക​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up