x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രതിസന്ധിയിലും സ​മ്മി​ശ്ര കൃ​ഷി​യി​ലൂ​ടെ വി​ജ​യം കൊ​യ്ത് രാ​മ​ച​ന്ദ്ര​ൻ

ഷി​ബു എ​ട​ക്ക​ര
Published: August 17, 2026 01:52 AM IST | Updated: August 17, 2026 01:52 AM IST

പ്രതീകാത്മക ചിത്രം

എ​ട​ക്ക​ര: പാ​ട്ട​ത്തി​നെ​ടു​ത്ത​തും പാ​ര​ന്പ​ര്യ​മാ​യി കി​ട്ടി​യ​തു​മാ​യ ഭൂ​മി​ക​ളി​ൽ സ​മ്മി​ശ്ര കൃ​ഷി​യി​ലൂ​ടെ വി​ജ​യം കൈ​വ​രി​ക്കു​ക​യാ​ണ് ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​രു ക​ർ​ഷ​ക​ൻ. മു​ണ്ട​പ്പാ​ടം മാ​ഞ്ചേ​രി​ത്തൊ​ടി​ക രാ​മ​ച​ന്ദ്ര​നെ​ന്ന അ​റു​പ​ത്തി​യേ​ഴു​കാ​ര​നാ​ണ് രൂ​ക്ഷ​മാ​യ കാ​ട്ടാ​ന ആ​ക്ര​മ​ണ​ങ്ങ​ളി​ലും വ​ല​യി​ടി​വു​ക​ളി​ലും ത​ള​രാ​തെ പ​ക​ർ​ന്നു​കി​ട്ടി​യ കൃ​ഷി​പാ​ര​ന്പ​ര്യം തു​ട​രു​ന്ന​ത്.

ക​ഴി​ഞ്ഞ 50 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി രാ​മ​ച​ന്ദ്ര​ൻ കാ​ർ​ഷി​ക രം​ഗ​ത്തു​ണ്ട്. സ്വ​ന്ത​മാ​യു​ള്ള ഒ​രേ​ക്ക​റി​ലും പാ​ട്ട​ത്തി​നെ​ടു​ത്ത അ​ഞ്ച​ര ഏ​ക്ക​റി​ലു​മാ​ണ് രാ​മ​ച​ന്ദ്ര​ൻ സ​മ്മി​ശ്ര കൃ​ഷി ന​ട​ത്തു​ന്ന​ത്. സ്വ​ന്ത​മാ​യു​ള്ള ഭൂ​മി​യി​ൽ തെ​ങ്ങും ക​മു​കു​മാ​ണു​ള്ള​ത്. പാ​ട്ട​ഭൂ​മി​യി​ൽ മൂ​ന്ന് ഏ​ക്ക​റി​ൽ നെ​ൽ​കൃ​ഷി​യും ബാ​ക്കി​യു​ള്ള സ്ഥ​ല​ത്ത് വി​വി​ധ​യി​നം കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ളും വാ​ഴ​ക​ളും പ​ച്ച​ക്ക​റി​ക​ളു​മാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്.

ക​പ്പ, ചേ​ന, ചേ​ന്പ്, കാ​ച്ചി​ൽ, ന​ന​കി​ഴ​ങ്ങ്, മ​ഞ്ഞ​ൾ, ഇ​ഞ്ചി, ക​ന്പം, പ​യ​ർ, പാ​വ​ൽ, വെ​ണ്ട, മ​ത്ത​ൻ, വെ​ള്ള​രി, കു​ന്പ​ളം, പീ​ച്ചി​ലി​ങ്ങ, നേ​ന്ത്ര​വാ​ഴ, പൂ​വ​ൻ, ഞാ​ലി​പ്പൂ​വ​ൻ, പൊ​ണ്ണ​ൻ വാ​ഴ, മൈ​സൂ​ർ പൂ​വ​ൻ തു​ട​ങ്ങി​യ വി​വി​ധ​യി​നം വാ​ഴ​ക​ളും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ സ്ഥി​ര​മാ​യി രാ​മ​ച​ന്ദ്ര​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ ജോ​ലി ചെ​യ്യു​ന്നു. കാ​ർ​ഷി​കവി​ള​ക​ളു​ടെ അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന വി​ല​യി​ടി​വും വ​ളം, കീ​ട​നാ​ശി​നി എ​ന്നി​വ​യു​ടെ അ​മി​ത വി​ല​യും, രോ​ഗ​കീ​ട ബാ​ധ​യും വ​ന​മൃ​ഗ​ശ​ല്ല്യ​വും കൃ​ഷി​യോ​ടു​ള്ള താ​ൽ​പ​ര്യം ഇ​ല്ലാ​താ​ക്കു​ക​യാ​ണെ​ന്ന് രാ​മ​ച​ന്ദ്ര​ൻ പ​റ​യു​ന്നു.

കാ​ഞ്ഞി​ര​പ്പു​ഴ വ​ന​ത്തി​ൽ നി​ന്നു​മി​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ളാ​ണ് ഏ​റെ ദു​രി​തം വി​ത​യ്ക്കു​ന്ന​ത്. ഓ​ണ​ത്തി​ന് വി​ള​വെ​ടു​ക്കാ​ൻ പാ​ക​ത്തി​നു​ള്ള കു​ല​ച്ച എ​ഴു​പ​ത് നേ​ന്ത്ര​വാ​ഴ​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന ന​ശി​പ്പി​ച്ച​ത്.
വ​നാ​തി​ർ​ത്തി​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള സോ​ളാ​ർ വേ​ലി​യി​ൽ മ​രം ത​ള്ളി​യി​ട്ടാ​ണ് ആ​ന​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. നേ​ന്ത്ര​ക്കാ​യ​യ്ക്ക് ന​ല്ല വി​ല​യു​ള്ള സ​മ​യ​ത്താ​ണ് കു​ല​ച്ച വാ​ഴ​ക​ൾ ആ​ന​ക​ൾ ന​ശി​പ്പി​ച്ച​ത്. നെ​ല്ല് ക​തി​രി​ടു​ന്ന സ​മ​യ​ത്തും കാ​ട്ടാ​ന​ക​ളു​ടെ ശ​ല്ല്യം രൂ​ക്ഷ​മാ​കാ​റു​ണ്ടെ​ന്ന് രാ​മ​ച​ന്ദ്ര​ൻ പ​റ​യു​ന്നു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ​ല്ലാം കാ​ട്ടാ​ന​ക​ൾ നെ​ൽ​കൃ​ഷി വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചി​രു​ന്നു. അ​മി​ത ലാ​ഭ​മി​ല്ലെ​ങ്കി​ലും പ​ഴ​മ​യു​ടെ കാ​ർ​ഷി​ക സം​സ്കാ​രം കൈ​വി​ടാ​ൻ ഈ ​ക​ർ​ഷ​ക​ൻ ത​യാ​റ​ല്ല.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up