സേവ്യർ കാര്യാവിലിനെ പൊന്നാട അണിയിച്ച് ആദരിക്കുന്നു.
ചെമ്പനോട: സംസ്ഥാന സർക്കാറിന്റെ മികച്ച കേര കർഷകനുള്ള കേര കേസരി അവാർഡിന് അർഹനായ ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട ഇടവകാംഗം സേവ്യർ കാര്യാവിലിനെ ചെമ്പനോട സെന്റ് ജോസഫ് പള്ളി ഇടവക സമൂഹം ആദരിച്ചു.
വികാരി ഫാ. ഡൊമിനിക് മുട്ടത്ത്കുടിയിൽ പൊന്നാട അണിയിച്ചു. ഫാ. ജോസ് പുത്തേട്ട്പടവിൽ, ട്രസ്റ്റിമാരായ കെ.എ. ജോസുകുട്ടി, ജോബി ഇടച്ചേരിക്കുന്നേൽ, ജോസ് മലയാറ്റൂർ, ജോസുകുട്ടി തോട്ടുംങ്കര എന്നിവർ സന്നിഹിതരായിരുന്നു.
Tags : Nattuvishesham DistrictNews DeepikaNews