x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ണി​ൽ പൊ​ന്നു​വി​ള​യി​ച്ച് ബി​ജു

സിജോ കോടഞ്ചേരി
Published: August 17, 2026 01:11 AM IST | Updated: August 17, 2026 01:11 AM IST

വ​ട​ക്കേ​ട​ത്ത് ബി​ജുവിന്‍റെ കൃ​ഷി​യി​ടം .

കോ​ട​ഞ്ചേ​രി: അ​ധ്വാ​നി​ക്കാ​ൻ മ​ന​സു​ണ്ടെ​ങ്കി​ൽ മ​ണ്ണി​ൽ നി​ന്ന് മി​ക​ച്ച വ​രു​മാ​നം നേ​ടാ​മെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് കു​പ്പാ​യ​ക്കോ​ട് സ്വ​ദേ​ശി വ​ട​ക്കേ​ട​ത്ത് ബി​ജു.
സ്വ​ന്ത​മാ​യു​ള്ള ഒ​ന്ന​ര ഏ​ക്ക​റി​ന് പു​റ​മെ പാ​ട്ട​ത്തി​നെ​ടു​ത്ത നാ​ലേ​ക്ക​ർ സ്ഥ​ല​ത്താ​ണ് ബി​ജു നൂ​റു​മേ​നി വി​ള​യി​ച്ച് മാ​തൃ​ക​യാ​കു​ന്ന​ത്.
ചെ​റു​പ്പം മു​ത​ലേ തു​ട​ങ്ങി​യ കൃ​ഷി ക​മ്പം ഇ​ന്ന് ഈ ​ക​ർ​ഷ​ക​ന് മി​ക​ച്ചൊ​രു വ​രു​മാ​ന​മാ​ർ​ഗം കൂ​ടി​യാ​ണ്.
വി​വി​ധ​യി​നം വി​ള​ക​ൾ, മി​ക​ച്ച ആ​സൂ​ത്ര​ണം എ​ന്നി​വ​യാ​ണ് ബി​ജു​വി​ന്‍റെ വി​ജ​യ​ര​ഹ​സ്യം. വാ​ഴ, ക​പ്പ, കാ​ച്ചി​ൽ, ചേ​ന, ചേ​ന്പ്, ഇ​ഞ്ചി, മ​ഞ്ഞ​ൾ, കൂ​ർ​ക്ക തു​ട​ങ്ങി വി​വി​ധ വി​ള​ക​ൾ ബി​ജു​വി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ കാ​ണാം. ക​ഴി​ഞ്ഞ വ​ർ​ഷം കൃ​ഷി ആ​രം​ഭി​ച്ച് മാ​ർ​ച്ചി​ൽ വി​ള​വെ​ടു​ത്ത ബി​രി​യാ​ണി നെ​ല്ലി​ന​മാ​യ ഗ​ന്ധ​ക​ശാ​ല​യും ബി​ജു​വി​ന് വ​ൻ​വി​ജ​യ​മാ​ണ് സ​മ്മാ​നി​ച്ച​ത്.
കു​ഞ്ഞു​കു​ള​ത്തെ പാ​ട​ശേ​ഖ​ര​ത്തി​ൽ ബ​ത്തേ​രി​യി​ൽ നി​ന്ന് കി​ലോ​ഗ്രാ​മി​ന് 200 രൂ​പ നി​ര​ക്കി​ൽ വി​ത്ത് എ​ത്തി​ച്ചാ​യി​രു​ന്നു കൃ​ഷി.
ഇ​തി​നു​പു​റ​മെ മൂ​ന്നേ​ക്ക​റി​ൽ ആ​തി​ര, വ​യ​നാ​ട​ൻ തൊ​ണ്ടി, ഔ​ഷ​ധ ഗു​ണ​മു​ള്ള ബ്ലാ​ക്ക് റോ​സ് എ​ന്നീ ഇ​ന​ങ്ങ​ളും വി​ള​വി​റ​ക്കി. ഗ​ന്ധ​ക​ശാ​ല നെ​ല്ല് കി​ലോ​യ്ക്ക് 100 രൂ​പ നി​ര​ക്കി​ലും അ​രി 150 രൂ​പ നി​ര​ക്കി​ലു​മാ​ണ് വി​റ്റ​ഴി​ച്ച​ത്. സ​മ്മി​ശ്ര കൃ​ഷി​യി​ലെ മി​ക​ച്ച മു​ന്നേ​റ്റം പ​രി​ഗ​ണി​ച്ച് പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച സ​മ്മി​ശ്ര ക​ർ​ഷ​ക​നാ​യി ബി​ജു​വി​നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.
ഭാ​ര്യ ഡെ​യ്സി​യു​ടെ​യും മ​ക്ക​ളാ​യ അ​മ​ൽ ആ​കാ​ശ് എ​ന്നി​വ​രു​ടെ പി​ന്തു​ണ​യാ​ണ് ബി​ജു​വി​ന്‍റെ വി​ജ​യ​ത്തി​ന്‍റെ ര​ഹ​സ്യം. ഫോ​ൺ: 94954 93514.

 

 

 

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up