x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃ​ഷി​യി​ല്‍ വി​ജ​യ​ഗാ​ഥ ര​ചി​ച്ച് നേ​വി ഉ​ദ്യോ​ഗ​സ്ഥ​ന്‍

ജെ​സ്‌​ന ജോ​ര്‍​ജ്
Published: August 17, 2026 01:09 AM IST | Updated: August 17, 2026 01:09 AM IST

​വീട്ടുമുറ്റത്തെ കൃഷി പരിപാലിക്കുന്ന കണ്ണ​ഞ്ചേ​രി സ്വ​ദേ​ശി എ.​പി. കു​ഞ്ഞ​ഹ​മ്മ​ദ് കോ​യ.

കോ​ഴി​ക്കോ​ട്: വീ​ട്ടി​ലെ ഇ​രു​പ​ത് സെ​ന്‍റ് സ്ഥ​ല​ത്ത് കൃ​ഷി​യു​ടെ പൂ​ക്കാ​ലം വി​രി​യി​ക്കു​ക​യാ​ണ് ക​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി അ​ക്വാ മ​റൈ​ന്‍ വീ​ട്ടി​ല്‍ എ.​പി. കു​ഞ്ഞ​ഹ​മ്മ​ദ് കോ​യ. കു​ട്ടി​ക്കാ​ല​ത്തെ ത​ന്‍റെ പാ​ഷ​നെ അ​ദ്ദേ​ഹം മ​ര്‍​ച്ച​ന്‍റ് നേ​വി​യി​ലെ ജോ​ലി​യി​ല്‍ നി​ന്ന് വി​ര​മി​ച്ച ശേ​ഷം വ​ള​ര്‍​ത്തി എ​ടു​ക്കു​ക​യാ​യി​രു​ന്നു.

ചി​ക്കു, മ​ള്‍​ബ​റി, പ്ലാ​വ്, മാ​വ്, മു​ന്തി​രി, പേ​ര, നാ​ര​കം, ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട്, റം​ബൂ​ട്ടാ​ന്‍, പ​പ്പാ​യ, മ​ള്‍​ബ​റി, വ്യ​ത്യ​സ്ത ഇ​നം ചാ​മ്പ​ക​ള്‍, കൈ​ത​ച്ച​ക്ക, ഫാ​ഷ​ന്‍ ഫ്രൂ​ട്ട് എ​ന്നി​വ​യെ​ല്ലാം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ തോ​ട്ട​ത്തി​ലു​ണ്ട്. ഇ​വ​യ്ക്ക് പു​റ​മെ ത​ക്കാ​ളി, വെ​ണ്ട, വ്യ​ത്യ​സ്ത ഇ​ന​ത്തി​ല്‍​പ്പെ​ട്ട മു​ള​കു​ക​ള്‍, മ​ത്ത​ന്‍, കു​മ്പ​ളം, കോ​വ​ല്‍, വ​ഴു​ത​ന, ചീ​ര തു​ട​ങ്ങി​യ​വ​യും കൃ​ഷി ചെ​യ്യു​ന്നു.

വീ​ട്ടി​ലേ​ക്ക് ആ​വ​ശ്യ​മു​ള്ള​തെ​ല്ലാം വീ​ട്ടു​മു​റ്റ​ത്ത് ത​ന്നെ കൃ​ഷി ചെ​യ്തെ​ടു​ക്കു​ക​യാ​ണ് പ​തി​വ്.1974​ല്‍ നേ​വി ഉ​ദ്യോ​ഗ​സ്ഥ​നാ​യി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച അ​ദ്ദേ​ഹം 2009ല്‍ ​ജോ​ലി​യി​ല്‍ നി​ന്ന് വി​ര​മി​ച്ചു. തു​ട​ര്‍​ന്ന് മു​ഴു​വ​ന്‍ സ​മ​യ കൃ​ഷി​ക്കാ​ര​നാ​യി. ക​ഴി​ഞ്ഞ 17 വ​ര്‍​ഷ​ത്തോ​ള​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​ഷി​യി​ട​ത്തി​ല്‍ വ്യ​ത്യ​സ്ത​മാ​യ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളു​മെ​ല്ലാം നി​റ​യെ വി​ള​വു​മാ​യി ത​ല​പ്പൊ​ക്ക​ത്തോ​ടെ നി​ല്‍​ക്കു​ന്നു.

വ​ള​വും കീ​ട​നാ​ശി​നി​യു​മെ​ല്ലാം ജൈ​വ രീ​തി​യി​ലു​ള്ള​താ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ വീ​ടി​ന്‍റെ മ​ട്ടു​പ്പാ​വി​ലാ​യി​രു​ന്നു കു​ഞ്ഞ​ഹ​മ്മ​ദി​ന്‍റെ കൃ​ഷി. ഇ​പ്പോ​ള്‍ വീ​ട്ടു​മു​റ്റ​ത്ത് ത​ന്നെ​യാ​ണ് കൃ​ഷി തു​ട​രു​ന്ന​ത്. പ​ച്ച​ക്ക​റി​ക​ളും ചെ​ടി​ക​ളും ന​ടു​ന്ന​തി​നു​ള്ള ച​ട്ടി​ക​ള്‍ ത​യ്യാ​റാ​ക്കു​ന്ന​ത് കു​ഞ്ഞ​ഹ​മ്മ​ദ് ത​ന്നെ​യാ​ണ്. ശാ​സ്ത്രീ​യ​മാ​യ കൃ​ഷി രീ​തി​യാ​ണ് അ​ദ്ദേ​ഹം പി​ന്തു​ട​രു​ന്ന​ത്.

സ​മീ​പ​ത്തെ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ കു​ഞ്ഞ​ഹ​മ്മ​ദി​ന്‍റെ കൃ​ഷി​യി​ട​ത്തി​ല്‍ കൃ​ഷി​യെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നാ​യി എ​ത്താ​റു​ണ്ട്. പെ​രു​വ​ണ്ണാ​മൂ​ഴി​യി​ലു​ള്ള സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ലും പാ​ല​ക്കാ​ടും തൃ​ശൂ​രും വി​വി​ധ കൃ​ഷി സം​ബ​ന്ധ​മാ​യ ക്ലാ​സു​ക​ള്‍​ക്കും കു​ഞ്ഞ​ഹ​മ്മ​ദ് സ്ഥി​ര​മാ​യി പോ​കാ​റു​ണ്ട്.​വീ​ട്ട​മ്മ​യാ​യ ഭാ​ര്യ ഹ​മീ​ദ ബാ​നു​വും മ​ക്ക​ളാ​യ ഫി​ര്‍​ബി​ന്‍ ജോ​ഹ​റും ഫാ​ബി​ര്‍ കെ. ​കോ​യ​യും ഫാ​രി​സ് കെ. ​കോ​യ​യും കു​ഞ്ഞ​ഹ​മ്മ​ദി​ന്‍റെ കൃ​ഷി താ​ത്പ​ര്യ​ങ്ങ​ള്‍​ക്ക് പൂ​ര്‍​ണ പി​ന്തു​ണ​യു​മാ​യി എ​പ്പോ​ഴും കൂ​ടെ​യു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up