എറണാകുളം- അങ്കമാലി അതിരൂപത വിശ്വാസപരിശീലന വർഷത്തിന്റെ ഉദ്ഘാടനം മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിക്കുന്നു.
കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപത വിശ്വാസപരിശീലന വർഷം മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. എല്ലാവരും ദൈവമക്കളെന്ന തിരിച്ചറിവിൽ പരസ്പരം കരുതലും കരുണയുമുള്ളവരാകാനുള്ള മനോഭാവരൂപീകരണമാണ് അടിസ്ഥാനപരമായി വിശ്വാസപരിശീലനത്തിൽ നടക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു
കലൂർ റിന്യുവൽ സെന്ററിൽ നടന്ന സമ്മേളനത്തിൽ അതിരൂപത ഡയറക്ടർ ഫാ. ഡോ. പോൾ മോറേലി അധ്യക്ഷത വഹിച്ചു. പുതിയ വർഷത്തിന്റെ ലോഗോയും ഫാമിലി കാറ്റിക്കിസം പഠനസഹായിയും ആർച്ച്ബിഷപ് പ്രകാശനം ചെയ്തു.
വിശ്വാസപരിശീലനത്തിൽ 12 വർഷവും മുടങ്ങാതെ പങ്കെടുത്തവർക്കും സ്കോളർഷിപ്പ് ജേതാക്കൾക്കും വിവിധ മത്സരവിജയികൾക്കും സമ്മാനങ്ങൾ നൽകി. അസി. ഡയറക്ടർ ഫാ. സച്ചിൻ മാമ്പുഴയ്ക്കൽ, ഫാ. ജോഷി പുതുശേരി, മരിയ ജെറോം, അർവിൻ ഷിനു എന്നിവർ പ്രസംഗിച്ചു.
പ്രധാനാധ്യാപകരുടെയും പ്രമോട്ടർമാരുടെയും ഫൊറോനാ സെക്രട്ടറിമാരുടെയും സംയുക്തയോഗത്തിൽ വികാരി ജനറാൾ ഫാ. ഡോ. ജിമ്മി പൂച്ചക്കാട്ട് അധ്യക്ഷനായിരുന്നു. ഫാ. സാബു തോമസ് കുമ്പുക്കൽ 'ഡിജിറ്റൽ വെൽനസ്' എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
Tags : Local News Nattuvishesham Ernakulam