x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ക്കം​ കാ​യ​ലോ​ര ബീ​ച്ചി​ലെ ഓ​ഡി​യോ-​റേ​ഡി​യോ സം​വി​ധാ​നം പ്ര​വ​ർ​ത്ത​നക്ഷ​മ​മാ​ക്കി

വെബ് ഡെസ്ക്
Published: August 3, 2026 01:09 AM IST | Updated: August 3, 2026 01:09 AM IST

കെ.​ ​ബി​​നി​​മോ​​ൻ എം​എ​​ൽ​എ നി​​ർ​​വ​​ഹി​​ക്കു​​ന്നു.

വൈ​​ക്കം: ടൗ​​ൺ റോ​​ട്ട​​റി ക്ല​​ബ്ബി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ​ വൈ​​ക്കം കാ​​യ​​ലോ​​ര ബീ​​ച്ചി​​ലെ ഓ​​ഡി​​യോ-​​റേ​​ഡി​​യോ സം​​വി​​ധാ​​നം പു​​ന​​രു​​ദ്ധ​​രി​​ച്ച്. പ്ര​​വ​​ർ​​ത്ത​​ന​​ക്ഷ​​മ​​മാ​​ക്കി.വൈ​​ക്കം ബീ​​ച്ചി​​ലെ​​ത്തു​​ന്ന പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്ക് ആ​​വ​​ശ്യ​​മാ​​യ അ​​റി​​യി​​പ്പു​​ക​​ൾ, സു​​ര​​ക്ഷാ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ, ആ​​രോ​​ഗ്യ-​​ശു​​ചി​​ത്വ ബോ​​ധ​​വ​​ത്ക​ര​​ണ സ​​ന്ദേ​​ശ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ കൂ​​ടു​​ത​​ൽ ഫ​​ല​​പ്ര​​ദ​​മാ​​യി ജ​​ന​​ങ്ങ​​ളി​​ലെ​​ത്തി​​ക്കു​​ന്ന​​തി​​നാ​​ണ് ടൗ​​ൺ റോ​​ട്ട​​റി ക്ല​​ബ് വൈ​​ക്കം ന​​ഗ​​ര​​സ​​ഭ​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കി​​യ​​ത്.

വൈ​​ക്കം ബീ​​ച്ചി​​ൽ ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ കെ. ​​ബി​​നി​​മോ​​ൻ എം​എ​​ൽ​എ ​ഓ​​ഡി​​യോ- റേ​​ഡി​​യോ സം​​വി​​ധാ​​ന​​ത്തി​​ന്‍റെ സ്വി​​ച്ച് ഓ​​ൺ ക​​ർ​​മം നി​​ർ​​വ​​ഹി​​ച്ചു.ടൗ​​ൺ​ റോ​​ട്ട​​റി ക്ല​​ബ് പ്ര​​സി​​ഡ​ന്‍റ് ഡോ.​​അ​​നൂ​​പ്കു​​മാ​​ർ ര​​വീ​​ന്ദ്ര​​നാ​​ഥ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ന​​ഗ​​ര​​സ​​ഭ ചെ​​യ​​ർ​​മാ​​ൻ അ​​ബ്ദു​​ൾ സ​​ലാം​​റാ​​വു​​ത്ത​​ർ, റോ​​ട്ട​​റി അ​​സി. ഗ​​വ​​ർ​​ണ​​ർ ടി.​​കെ.​ ശി​​വ​​പ്ര​​സാ​​ദ്, ന​​ഗ​​ര​​സ​​ഭ വൈ​​സ് ചെ​​യ​​ർ​​പേ​​ഴ്സ​​ൺ സൗ​​ദാ​​മി​​നി​ അ​​ഭി​​ലാ​​ഷ്, കൗ​​ൺ​​സി​​ല​​ർ​​മാ​​രാ​​യ ബി.​​രാ​​ജ​​ശേ​​ഖ​​ര​​ൻ, അം​​ബി​​ക​​രാ​​ജേ​​ന്ദ്ര​​ൻ, മാ​​ധു​​രി, എം.​​ആ​​ർ. അ​​നി​​ൽ​​കു​​മാ​​ർ, റോ​​ട്ട​​റി ക്ല​​ബ് ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ അ​​ഡ്വ.​ പി.​​എ.​ സു​​ധീ​​ര​​ൻ, എ​​ൻ.​​കെ.​ സെ​​ബാ​​സ്റ്റ്യ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.​

Tags : NattuVishasham DistrictNews

Recent News

Corehub Up