x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പരാതി നൽകിയിട്ടും അധികൃതർക്ക് അനക്കമില്ല : നെ​ല്ലി​മൂ​ട്- ക​മു​കി​ന്‍​കോ​ട് റോ​ഡ് തകർന്ന നി​ല​യി​ല്‍


Published: July 4, 2026 07:11 AM IST | Updated: July 4, 2026 07:11 AM IST

അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ നെ​ല്ലി​മൂ​ട്- ഭാ​സ്ക​ര്‍​ന​ഗ​ര്‍- വെ​ണ്‍​പ​ക​ല്‍- ക​മു​കി​ന്‍​കോ​ട് റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ നി​ല​യി​ല്‍.

നെ​യ്യാ​റ്റി​ന്‍​ക​ര: ദി​വ​സ​വും നൂ​റു ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ര്‍​ക്ക് ആ​ശ്ര​യ​മാ​യ നെ​ല്ലി​മൂ​ട്- ഭാ​സ്ക​ര്‍​ന​ഗ​ര്‍- വെ​ണ്‍​പ​ക​ല്‍ റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ നി​ല​യി​ല്‍. അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട റോ​ഡു​ക​ളി​ലൊ​ന്നാ​ണി​ത്.

നെ​ല്ലി​മൂ​ട്, ഭാ​സ്ക​ര്‍​ന​ഗ​ര്‍, പോ​ങ്ങി​ല്‍, വെ​ണ്‍​പ​ക​ല്‍, ക​മു​കി​ന്‍​കോ​ട് എ​ന്നി​ങ്ങ​നെ നി​ര​വ​ധി വാ​ര്‍​ഡു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നു വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. ടാ​റും മെ​റ്റ​ലു​മി​ള​കി പ​ല​യി​ട​ത്തും വ​ന്‍​കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​പ്പോ​ള്‍ യാ​ത്ര​ക്കാ​രും ത​ദ്ദേ​ശീ​യ​വും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്കും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും നി​ര​വ​ധി ത​വ​ണ പ​രാ​തി പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഒ​ടു​വി​ല്‍ ഒ​രു കോ​ടി​യോ​ളം രൂ​പ റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി എം​എ​ല്‍​എ ഫ​ണ്ടി​ല്‍​നി​ന്നും അ​നു​വ​ദി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി അ​ങ്ങി​ങ്ങാ​യി മെ​റ്റ​ൽ നി​ര​ത്തി​യ​ത​ല്ലാ​തെ വേ​റൊ​ന്നും ന​ട​ന്നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞു നാ​ളി​ത്ര​യാ​യി​ട്ടും ടാ​റിം​ഗ് പ്ര​വൃ​ത്തി​ക​ളും ആ​രം​ഭി​ച്ചി​ട്ടി​ല്ല. മെ​റ്റ​ല്‍ മാ​ത്ര​മാ​യി ഉ​റ​പ്പി​ച്ച റോ​ഡി​ലൂ​ടെ കാ​ല്‍​ന​ട​യാ​ത്ര പോ​ലും ദു​ഷ്ക​ര​മാ​യി​രി​ക്കു​ക​യാ​ണി​പ്പോ​ൾ.

അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വെ​ണ്‍​പ​ക​ല്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലേ​യ്ക്കും കൃ​ഷി ഭ​വ​നി​ലേ​യ്ക്കും ഈ ​റോ​ഡി​ലൂ​ടെ​യാ​ണ് പോ​കേ​ണ്ട​ത്. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​യ്ക്കു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ഞ്ച​രി​ക്കു​ന്ന​തും ഇ​തു​വ​ഴി​യാ‍​ണ്. റോ​ഡി​ലെ ചെ​റു​തും വ​ലു​തു​മാ​യ കു​ഴി​ക​ളി​ല്‍ വെ​ള്ളം നി​റ​ഞ്ഞു കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്.

ഓ​ട്ടം വി​ളി​ച്ചാ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു​പോ​ലും ഓ​ട്ടോ​റി​ക്ഷ​ക​ള്‍ വ​രാ​ൻ മ​ടി​ക്കു​ക​യാ​ണ്. വ​ന്നാ​ല്‍ ത​ന്നെ ചി​ല​ര്‍ കൂ​ടു​ത​ല്‍ തു​ക യാ​ത്രാ​വാ​ട​ക​യാ​യി ആ​വ​ശ്യ​പ്പെ​ടാ​റു​ണ്ടെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up