പാടിയോട്ടുചാലിൽ പുതിയതായി ആരംഭിച്ച സപ്ലൈകോ മാവേലി സ്റ്റോർ മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു.
ചെറുപുഴ: സംസ്ഥാനത്തെ മാവേലി സ്റ്റോറുകളിൽ കുറഞ്ഞ വിലയിൽ നല്ല ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്.
പാടിയോട്ടുചാലിൽ പുതുതായി ആരംഭിച്ച സപ്ലൈകോ മാവേലി സ്റ്റോർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. വി. കുഞ്ഞികൃഷ്ണൻ എംഎഎൽ അധ്യക്ഷത വഹിച്ചു. പെരിങ്ങോം-വയക്കര പഞ്ചായത്ത് പ്രസിഡന്റ് കെ. ലളിത, വൈസ് പ്രസിഡന്റ് കെ. കുഞ്ഞികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം രേഷ്മ വി. രാജു, പഞ്ചായത്തംഗം സി.കെ. ശങ്കരനാരായണൻ, വി.വി. റസിയ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ രവി പൊന്നംവയൽ, കെ. പ്രഭാകരൻ, എം.കെ. ചന്ദ്രൻ, പി.എസ്. ഉസ്മാൻ, രാജൻ, എം. ശ്രീധരൻ, മഹേഷ് കുന്നുമ്മൽ, രാജേഷ്, കെ. സനൂപ്, ജില്ലാ സപ്ലൈ ഓഫീസർ കെ.എൻ. ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Maveli Stores