നെയ്യാറ്റിന്‍കര: കേരള സര്‍വകലാശാല ബിഎസ്സി ഫിസിക്സ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ എസ്.എം. അവന്തികയെ യൂത്ത് കോൺഗ്രസ് നെയ്യാറ്റിൻകര ടൗൺ മണ്ഡലം കമ്മിറ്റി അനുമോദിച്ചു.
നഗരസഭ കൗൺസിലർ അജിത, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.എസ് അരുൺ, നിയോജക മണ്ഡലം പ്രസിഡന്റ് വിനീത്, മണ്ഡലം പ്രസിഡന്റ് എസ്. അഹമ്മദ് റഈസ്, കെഎസ്യു ജില്ല സെക്രട്ടറി അശ്വിൻ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ അരുൺ സേവിയർ, ഡി.ജെ. അമൽ, അക്ബർ, അച്ചു, അനന്തു, ശ്യാം ലാൽ, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി.എം. സുഗുണൻ എന്നിവർ സംബന്ധിച്ചു.
Tags : nattu vishesham Avantika was approved