x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ണി​ക്ക​മാ​ത സ്കൂ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്


Published: June 28, 2026 08:28 AM IST | Updated: June 28, 2026 08:28 AM IST

പാ​ല​ക്കാ​ട്‌: കാ​ണി​ക്ക​മാ​ത കോ​ൺ​വ​ൻ​റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധ​ച്ച് സ്കൂ​ൾ പ്രൊ​ട്ട​ക്്ഷ​ൻ ഗ്രൂ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ദു​രു​പ​യോ​ഗ​വും കു​ട്ടി​ക​ളി​ലെ മൊ​ബൈ​ൽ അ​ഡി​ക്്ഷ​നും എ​ന്ന വി​ഷ​യ​ത്തി​ൽ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

പാ​ല​ക്കാ​ട്‌ അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​റും ജ​ന​മൈ​ത്രി അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​യ വി. ​ആ​റു​മു​ഖ​ൻ ക്ലാ​സെ​ടു​ത്തു. ഡി​വി​ഷ​ണ​ൽ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ കൗ​ൺ​സി​ല​ർ ഗ്രീ​ഷ്മ മൊ​ബൈ​ൽ​ഫോ​ണി​ന്‍റെ ദു​രു​പ​യോ​ഗ​ത്തെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ത്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​നി​ർ​മ​ൽ പ്ര​സം​ഗി​ച്ചു.

അ​ധ്യാ​പി​ക ടി. ​കാ​ർ​ത്തി​ക സ്വാ​ഗ​ത​വും എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​ചി​ത്ര ന​ന്ദി​യും പ​റ​ഞ്ഞു. സ്കൂ​ൾ എ​സ്പി ജി ​കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ പി.​സി. സ​ജ, ടി. ​കാ​ർ​ത്തി​ക എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags : nattu vishesham Awareness class Kanikamatha

Recent News

Corehub Up