കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്സ് കോളജ് ഓഫ് നഴ്സിംഗിന്റെ ഐക്യുഎസിയുടെയും ആന്റി വിമന്‍ ഹരാസ്മെന്റ് സെല്ലിന്റെയും നേതൃത്വത്തില്‍ അയര്‍ക്കുന്നത്ത് സ്ത്രീകള്‍
കിടങ്ങൂര്‍ : ലിറ്റില്‍ ലൂര്‍ദ്സ് കോളജ് ഓഫ് നഴ്സിംഗിന്റെ ആഭിമുഖ്യത്തില്‍ ഐക്യുഎസിയുടെയും ആന്റി വിമന്‍ ഹരാസ്മെന്റ് സെല്ലിന്റെയും നേതൃത്വത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എന്ന വിഷയത്തില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
അയര്‍ക്കുന്നം ബസ് സ്റ്റാന്‍ഡില്‍ ഏഴാം സെമസ്റ്റര്‍ ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥികളാണ് പരിപാടി അവതരിപ്പിച്ചത്. അയര്‍കുന്നം പഞ്ചായത്ത് പ്രസിഡന്റ് ഗീത രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി കെ.ബി. ലക്ഷ്മി, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സ്റ്റാര്‍ലി എന്നിവര്‍ പ്രസംഗിച്ചു.
Tags : Awareness raising Nattuvishesham DistrictNews