ബാല്യസ്പന്ദനം പദ്ധതി ഉദ്ഘാടനം
കൂരാച്ചുണ്ട്: സംസ്ഥാന സർക്കാരിന്റ 100 ദിന കർമപരിപാടികളുടെ ഭാഗമായി വനിതാ- ശിശു വികസന വകുപ്പ്, തദ്ദേശസ്വയം ഭരണ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന ബാല്യസ്പന്ദനം പദ്ധതിക്ക് കൂരാച്ചുണ്ട് പഞ്ചായത്തിൽ തുടക്കമായി.
പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം കൂരാച്ചുണ്ട് അങ്കണവാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിജു കടലാശേരി അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എ.സി. അരവിന്ദൻ, ഐസിഡിഎസ് സൂപ്പർവൈസർ ഉദയ ജോയി എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. മൂന്ന് മാസത്തിലൊരിക്കൽ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ അങ്കണവാടികളിൽ 3 മുതൽ 6 വരെ വയസുള്ള കുട്ടികളുടെ ആരോഗ്യ പരിശോധന നടത്തുന്ന പദ്ധതിയാണിത്.
പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഡാർളി അബ്രാഹം പുല്ലംകുന്നേൽ, ചെയർമാൻ ചെറിയാൻ ജോസഫ് അറയ്ക്കൽ, മെമ്പർമാരായ ജലീൽ കുന്നുംപുറത്ത്, ജോസ് വെളിയത്ത്, റസീന യൂസഫ്, ബിന്ദു കുര്യൻ ആനിക്കാട്ട്, അങ്കണവാടി അധ്യാപിക ഹാജിറ പുള്ളുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.