മാതാ സ്റ്റോറിൽനിന്ന് പിടികൂടിയ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ
പീരുമേട്: ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡും പീരുമേട് ഗ്രാമപഞ്ചായത്തും പീരുമേട് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തിയ പരിശോധനയിൽ പാമ്പനാറിലെ മാതാ സ്റ്റോറിൽനിന്ന് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി. ഏകദേശം 107 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു. സ്ഥാപനത്തിന് 15,000 രൂപ പിഴ ചുമത്തി.
Tags : Nattuvishesham DistrictNews DeepikaNews