പ്രതീകാത്മക ചിത്രം
അടൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഏനാത്ത് പൊലീസ് നടത്തിയ റെയ്ഡിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ഏഴാംമൈൽ നിഷാ സ്റ്റോറിൽനിന്ന് 45 കവർ ഹാൻസും 13 കൂൾ ലിപ് പാക്കറ്റുകളുമാണ് പിടികൂടിയത്. സംഭവത്തിൽ ഏഴാംമൈൽ മാനമ്പുഴ കടമ്പനാട് സൗത്ത് കിണറുവിള കിഴക്കതിൽ വീട്ടിൽ നടരാജൻ (67) എതിരെ കേസെടുത്തു. ഇയാളെ നോട്ടീസ് നൽകി വിട്ടയച്ചു.
നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഏനാത്ത് എസ്എച്ച്ഒ സി. രാഹുൽ ചന്ദ്രൻ, എസ് സിപിഒ ഷൈൻ കുമാർ, സിപിഒ അനീഷ് കുമാർ, വനിതാ സിപിഒ അതുല്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
Tags : Nattuvishesham DistrictNews DeepikaNews Banned