x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങൾ പി​ടി​കൂടി; ഒരാൾ അറസ്റ്റിൽ

വെബ് ഡെസ്ക്
Published: September 3, 2026 11:06 PM IST | Updated: September 3, 2026 11:06 PM IST

ചാ​ത്ത​ന്നൂ​ര്‍: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ചാ​ത്ത​ന്നൂ​ര്‍ പൊ​ലി​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍, കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന അ​ഞ്ചു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി. ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. കൊ​ട്ടി​യം ത​ഴു​ത്ത​ല കാ​റ്റാ​ടി​മു​ക്ക് സ്വ​ദേ​ശി ഷാ​ഹാ​സാ​ണ് (35) പി​ടി​യി​ലാ​യ​ത്. കൊ​ല്ലം ഡാ​ന്‍​സാ​ഫ് സം​ഘ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​ത്തി​ക്ക​ര- ആ​യൂ​ര്‍ റോ​ഡി​ല്‍ ഇ​ത്തി​ക്ക​ര കൊ​ച്ചു​പാ​ല​ത്തി​നു സ​മീ​പം നി​ന്നാ​ണ് കാ​റും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. ചാ​ത്ത​ന്നൂ​ര്‍ എ​സി​പി പി.​എ​സ്. രാ​കേ​ഷ്, ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​നീ​സ്, എ​സ്‌​ഐ ബി​ജു​പാ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Tags : Nattuvishesham Districtnews Deepikanews Banned tobacco

Recent News

Corehub Up