ബേക്കല്‍ ബീച്ച് ഫെസ്റ്റ് സംഘാടകസമിതി രൂപീകരണയോഗം കല്ലട്ര മാഹിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
ബേക്കല്‍: ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റ് ഡിസംബര്‍ 23 മുതല്‍ 31 വരെ ബേക്കല്‍ ബീച്ചില്‍ നടക്കും. സംഘാടകസമിതി രൂപീകരണയോഗം കല്ലട്ര മാഹിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ. നീലകണ്ഠന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ, ജില്ലാ പഞ്ചായത്തംഗങ്ങളായ സുകുമാരി ശ്രീധരന്, ടി.വി. രാധിക, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ബി. മുഹമ്മദ്കുഞ്ഞി, ചന്ദ്രന് നാലാംവാതുക്കല്, ആയിഷ അബൂബക്കര്‍, മുസ്തഫ ഹാജി, രാഷ്ട്രീയകക്ഷി പ്രതിനിധികളായ ഹക്കീം കുന്നില്‍, കെ. മണികണ്ഠന്, കെ.ഇ.എ. ബക്കര്‍, കല്ലട്ര അബ്ദുള്‍ ഖാദര്‍, വി.ആര്. വിദ്യാസാഗര്‍, ബി. ഹരീഷ് നമ്പ്യാര്‍, പി.വി. സുരേഷ്, ധന്യ സുരേഷ്, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ, ബിആര്‍ഡിസി മാനേജര്‍ യു.എസ്. പ്രസാദ് എന്നിവർ പ്രസംഗിച്ചു.
Tags :