x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി​പ്പ​ർലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​കൻ മ​രി​ച്ചു


Published: March 19, 2026 11:11 PM IST | Updated: March 19, 2026 11:11 PM IST

മാ​വേ​ലി​ക്ക​ര : ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു കാ​ർ​ത്തി​ക​പ്പ​ള്ളി മ​ഹാ​ദേ​വി​കാ​ട് കീ​ർ​ത്തി ഭ​വ​ന​ത്തി​ൽ സു​ധേ​ഷ് ച​ന്ദ്ര​ൻ (45) ആ​ണ് മ​രി​ച്ച​ത്. മാ​വേ​ലി​ക്ക​ര കൊ​ച്ചാ​ലും​മൂ​ട്ടി​ലെ ജ​ന​ത മി​ഷ​ന​റീ​സി​ലെ തൊ​ഴി​ലാ​ളി​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ സു​ഹൃ​ത്തി​നൊ​പ്പം ബൈ​ക്കി​ൽ ജോ​ലി​ക്ക് പോ​കുന്പോൾ മാ​വേ​ലി​ക്ക​ര മി​ച്ച​ൽ ജം​ഗ്ഷ​ന് കി​ഴ​ക്ക് കു​രി​ശും​മൂ​ടി​ന് സ​മീ​പ​ം പി​ന്നാ​ലെ വ​ന്ന ടി​പ്പ​ർ ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു . ബൈ​ക്കി​ന്‍റെ പി​റ​കി​ലി​രു​ന്ന സു​ധേ​ഷ്‌ ടി​പ്പ​റി​ന​ടി​യി​ലേ​ക്ക് തെ​റി​ച്ചുവീ​ഴു​ക​യും മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു.

ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​യാ​ൾ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെട്ടു. കാ​ർ​ത്തി​ക​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത്‌ മു​ൻ പ്ര​സി​ഡ​ന്‍റും സിപിഎം ​നേ​താ​വു​മാ​യി​രു​ന്ന അ​ന്ത​രി​ച്ച ആ​ർ. രാ​മ​ച​ന്ദ്രന്‍റെ മ​ക​നാ​ണ് സുധേഷ്. അമ്മ: സു​മ​തി. സ​ഹോ​ദ​ര​ങ്ങ​ൾ : സു​മേ​ഷ്ച​ന്ദ്ര​ൻ, സീ​മ.

Tags : Biker dies nattuvishesham local news

Recent News

Corehub Up