കോട്ടയം: ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. വാകത്താനത്ത് താമസിക്കുന്ന തിരുവാതുക്കല്‍ സ്വദേശി കിഴക്കേടത്ത് കുന്നുംപുറത്ത് ഓമനക്കുട്ടന് (58) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കുറിച്ചി നാല്പതാം കവലയിലാണ് അപകടം.
കോട്ടയത്തുനിന്നു വാകത്താനത്തേക്ക് പോകവെ, ഓമനക്കുട്ടന് സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിര്‍ദിശയില്‍നിന്നുമെത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ചിങ്ങവനം പോലീസ് കേസെടുത്തു.