കയ്പമംഗലം: ദേശീയപാതയിൽ കയ്പമംഗലം പന്ത്രണ്ടിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ലോട്ടറി വിൽപനതൊഴിലാളി മരിച്ചു. കയ്പമംഗലം കൂരിക്കുഴി 18മുറി സ്വദേശിയും പഞ്ചായത്ത് ഓഫീസിനടുത്ത് താമസക്കാരനുമായ തിണ്ടിക്കൽ വീട്ടിൽ ഹുസൈൻ (53) ആണ് മരിച്ചത്.
ലോട്ടറി വിൽപന തൊഴിലാളിയാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ചെന്ത്രാപ്പിനി മിറാക്കിൾ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Tags : Biker dies collision between bike and car