ഓപ്പറേഷന് തൂഫാന് പദ്ധതി ഉദ്ഘാടനം പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദ് നിര്‍വഹിക്കുന്നു.
തൊടുപുഴ: മുട്ടം, കരിങ്കുന്നം, പുറപ്പുഴ, മണക്കാട്, കുമാരമംഗലം, ഇടവെട്ടി പഞ്ചായത്തുകളിലെ മുഴുവന്‍ പ്രദേശങ്ങളിലും ലഹരിവസ്തുക്കളുടെ വില്പനയും ഉപയോഗവും വ്യാപനവും പൂര്‍ണമായി തടയുന്നതിന് പദ്ധതിയുമായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്. പൊലിസുമായി ചേര്‍ന്ന് വാര്‍ഡുതലത്തില്‍ ശക്തമായ നിരന്തര നിരീക്ഷണവും പരിശോധനയും നടത്തുന്നതിന് ബ്ലോക്ക് പഞ്ചായത്ത് നേതൃത്വം നല്‍കുമെന്ന് പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദ് അറിയിച്ചു.
ഓപ്പറേഷന് തൂഫാന് പദ്ധതിയുടെ ബ്ലോക്ക്തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഓരോ വാര്‍ഡിലേക്കും വീട്ടിലേക്കും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വൈസ് പ്രസിഡന്റ് റ്റിസി ജോബ് അധ്യക്ഷത വഹിച്ചു.
തൊടുപുഴ സിഐ കെ.പി. മനേഷ് തൂഫാന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്ഥിരം സമിതി അധ്യക്ഷന്‍ കെ.കെ. തോമസ് തൂഫാന് വാരിയര്‍ പ്രഖ്യാപനം നടത്തി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ജോസുകുട്ടി ജോസഫ്, ഷൈനി ഷാജി, ബിഡിഒ ടി.ഇ. സിയാദ്, തൂഫാന് ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ടി.ജി. മഞ്ജു എന്നിവര്‍ പ്രസംഗിച്ചു.