x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​മ്പ​യാ​റ്റി​ൽ വ​ള്ള​ങ്ങ​ൾ മ​റി​ഞ്ഞു; അ​ച്ഛ​നും മ​ക​നും ര​ക്ഷ​ക​നാ​യി അയൽവാസി

വെബ് ഡെസ്ക്
Published: August 8, 2026 11:04 PM IST | Updated: August 8, 2026 11:04 PM IST

പ്രതീകാത്മക ചിത്രം

ഹരി​പ്പാ​ട്: പ​മ്പ​യാ​റ്റി​ലെ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് ര​ണ്ടു വ​ള്ള​ങ്ങ​ൾ മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട താ​റാ​വ് ക​ർ​ഷ​ക​രാ​യ അ​ച്ഛ​നെ​യും മ​ക​നെ​യും സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി അ​യ​ൽ​വാ​സി.​

വീ​യ​പു​രം മൂ​ന്നാം വാ​ർ​ഡി​ൽ തു​ര​ത്തേ​ൽ പാ​ല​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മീ​ൻ​പി​ടി​ത്തം ക​ഴി​ഞ്ഞു​മ​ട​ങ്ങു​ക​യാ​യി​രു​ന്ന ക​ല്ലേ​ലി​ൽ ചി​റ​യി​ൽ ജോ​സി​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ് ശാ​സ്താം​പ​റ​മ്പി​ൽ ബാ​ല​നും (74) മ​ക​ൻ കു​ട്ട​നും (32) ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി​യ​ത്.
വെ​ള്ള​പ്പൊ​ക്ക​ത്തത്തു​ട​ർ​ന്ന് ആ​റ്റു​ക​ര​യി​ലു​ണ്ടാ​യി​രു​ന്ന 470 മു​ട്ട​ത്താ​റാ​വു​ക​ളെ അ​ക്ക​രെ​യു​ള്ള പാ​ട​ത്തേ​ക്ക് മാ​റ്റാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ര​ണ്ടു ചെ​റു വ​ള്ള​ങ്ങ​ളി​ലാ​യി പോ​കു​ന്ന​തി​നി​ടെ തു​ര​ത്തേ​ൽ പാ​ല​ത്തി​ന​ടി​യി​ലെ ക​ടു​ത്ത ചു​ഴി​യി​ലും അ​ച്ച​ൻ​കോ​വി​ലാ​റ്റി​ലേ​ക്ക് ത​ള്ളി​യൊ​ഴു​കി​യ വെ​ള്ള​ത്തി​ലും പെ​ട്ട് അ​ച്ഛ​ൻ ബാ​ലന്‍റെ വ​ള്ളം ആ​ദ്യം മ​റി​ഞ്ഞു. അ​ച്ഛ​നെ ര​ക്ഷി​ക്കാ​ൻ മ​ക​ൻ കു​ട്ട​ൻ വ​ള്ള​വു​മാ​യി അ​ടു​ത്തേ​ക്ക് ചെ​ന്നെ​ങ്കി​ലും ആ ​വ​ള്ള​വും ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​റി​ഞ്ഞു.

പാ​ല​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രു​ടെ ബ​ഹ​ളം കേ​ട്ട് മീ​ൻ​പി​ടി​ത്തം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ ജോ​സി സ്വ​ന്തം വ​ള്ള​വു​മാ​യി എത്തി. ആ​ദ്യം ക​ര​യോ​ടു ചേ​ർ​ന്ന് ഒ​ഴു​കിവ​ന്ന ബാ​ല​നെ ജോ​സി വ​ള്ള​ത്തി​ലേ​ക്ക് ക​യ​റ്റി.

മ​ക​നും ഒ​ഴു​ക്കി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ബാ​ല​ൻ അ​റി​യി​ച്ച​തോ​ടെ ന​ട​ത്തി​യ തെര​ച്ചി​ലി​ൽ ആ​റിനു ന​ടു​വി​ലൂ​ടെ ഒ​ഴു​കി​പ്പോ​വു​ക​യാ​യി​രു​ന്ന കു​ട്ട​നെ​യും വ​ള്ള​ത്തി​ൽ ക​യ​റ്റി സു​ര​ക്ഷി​ത​മാ​യി ക​ര​യി​ലെ​ത്തി​ച്ചു.

അ​പ​ക​ട​ത്തി​ൽ ര​ണ്ടു വ​ള്ള​ങ്ങ​ളും പൂ​ർ​ണ​മാ​യും മു​ങ്ങി​പ്പോ​യി. 470 താ​റാ​വു​ക​ളി​ൽ 300 എ​ണ്ണ​ത്തി​നെ​ കാ​ണാ​താ​യി. 170 താ​റാ​വു​ക​ളെ മാ​ത്ര​മാ​ണ് തി​രി​കെ കി​ട്ടി​യ​ത്. ഇ​തോ​ടെ വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ് ഈ ​ക​ർ​ഷ​ക കു​ടും​ബ​ത്തി​നു​ണ്ടാ​യിരിക്കുന്ന​ത്.

Tags : Nattuvishesham Local News Pamba River Boats capsized

Recent News

Corehub Up