x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

  കാ​ണാ​താ​യ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി


Published: June 8, 2026 06:12 AM IST | Updated: June 8, 2026 06:12 AM IST

​അ​ടി​മാ​ലി: ചി​ത്തി​ര​പു​ര​ത്തുനി​ന്നു കാ​ണാ​താ​യ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം മു​തി​ര​പ്പു​ഴ​യാ​റ്റി​ൽ ക​ണ്ടെ​ത്തി. ചി​ത്തി​ര​പു​രം ക​ല്ല​ടി​വ​ള​വ് ഭാ​ഗ​ത്തു താ​മ​സി​ക്കു​ന്ന കു​ട്ട​പ്പ​നെ (68) യാണ് പു​ല്ലു​മ​ല ഭാ​ഗ​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.


ഇ​യാ​ളെ ചി​ത്തി​ര​പു​രം മൂ​ല​ക്ക​ട ഭാ​ഗ​ത്തു നി​ന്ന് കാ​ണാ​താ​യ​താ​യി വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ര​ണ്ടു​ദി​വ​സമാ​യി പ്ര​ദേ​ശ​വാ​സി​ക​ളും പോ​ലീ​സും ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് മേ​ൽന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടുന​ൽ​കി .

Tags : nattu vishesham Body of missing man found

Recent News

Corehub Up