x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ണാം സ​സ്യ​ങ്ങ​ളു​ടെ അ​ദ്ഭുത​ലോ​കം; പ്ര​ദ​ര്‍​ശ​ന​ത്തി​നൊ​രു​ങ്ങി ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​ന്‍


Published: November 27, 2025 08:16 AM IST | Updated: November 27, 2025 08:16 AM IST

തേ​ഞ്ഞി​പ്പ​ലം: നാ​ളെ മു​ത​ൽ മൂ​ന്ന് ദി​വ​സ​ത്തേ​ക്കാ​യി കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല സ​സ്യോ​ദ്യാ​നം പ്ര​ദ​ര്‍​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ല​യോ​ടു​കൂ​ടി​യ ആ​ന​ത്താ​മ​ര, ഇ​ര​പി​ടി​യ​ന്‍ സ​സ്യ​ങ്ങ​ള്‍, കൃ​ഷ്ണ​മ​രം, ശിം​ശ​പാ​വൃ​ക്ഷം, നാ​ഗ​ലിം​ഗ​മ​രം, ഊ​ര്‍​ദ്ധ​മൂ​ല വൃ​ക്ഷം, ഊ​ദ്, ആ​ന​വി​ര​ട്ടി, കാ​ട്ടു തെ​ങ്ങ്, രാ​ജ​പ്പ​ന, എ​ല​ഫ​ന്‍റ് ആ​പ്പി​ള്‍, ഓ​ട്ടോ​ഗ്രാ​ഫ് മ​രം എ​ന്നി​വ​യെ​ല്ലാം കാ​ഴ്ച​ക്കാ​രു​ടെ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ക്കും.


സ​സ്യോ​ദ്യാ​ന​ത്തി​ന്‍റെ പ്ര​വേ​ശ​ന വ​ഴി​യി​ല്‍ സ്വ​ര്‍​ണ​വ​ര്‍​ണ​ത്തി​ല്‍ തി​ള​ങ്ങു​ന്ന അ​രാ​ക്കി​ഷ് പൂ​ക്ക​ള്‍ പ​ര​വ​താ​നി വി​രി​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​ദ​ര്‍​ശ​നം 28 ന് ​രാ​വി​ലെ 9.30 ന് ​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​പി. ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ 9.30 മു​ത​ല്‍ വൈ​കുന്നേരം ആ​റ് വ​രെ​യാ​ണ് പ്ര​വേ​ശ​ന സ​മ​യം.


33 ഏ​ക്ക​റോ​ളം വ്യാ​പി​ച്ചു കി​ട​ക്കു​ന്ന ഉ​ദ്യാ​നം സ​ര്‍​വ​ക​ലാ​ശാ​ല ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​നു​ക​ളി​ല്‍ ഏ​റ്റ​വും വ​ലു​താ​ണ്. 2023-ല്‍ ​കേ​ന്ദ്ര ജൈ​വ​വൈ​വി​ധ്യ അ​ഥോ​റി​റ്റി​യു​ടെ ദേ​ശീ​യ ജൈ​വ​വൈ​വി​ധ്യ പൈ​തൃ​ക കേ​ന്ദ്ര​മെ​ന്ന അം​ഗീ​കാ​റാ​വും ല​ഭി​ച്ചു. പ്ര​ദ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല പാ​ർ​ക്കും തു​റ​ന്നു കൊ​ടു​ക്കു​ന്നു​ണ്ട്. ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​ന്‍റെ​യും യൂ​ണി​വേ​ഴ്‌​സി​റ്റി പാ​ർ​ക്കി​ന്‍റെ​യും സ്റ്റാ​ളു​ക​ളി​ല്‍ അ​ല​ങ്കാ​ര​സ​സ്യ​ങ്ങ​ളു​ടെ​യും വൃ​ക്ഷ​യി​ന​ങ്ങ​ളു​ടെ​യും തൈ​ക​ളും ല​ഭ്യ​മാ​കും.

 

Tags : local nattuvishesham Botanical Garden

Recent News

Corehub Up