x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്ര​ഹ്മ​ഗി​രി​യി​ലെ ത​ട്ടി​പ്പ്: മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും നി​യ​മത്തിന് മുന്നിൽ കൊ​ണ്ടു​വ​രും യു​ഡി​എ​ഫ്


Published: October 31, 2025 06:01 AM IST | Updated: October 31, 2025 06:01 AM IST

യു​ഡി​എ​ഫ് ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി സ്വ​ത​ന്ത്ര മൈ​താ​നി​യി​ൽ ന​ട​ത്തി​യ ഏ​ക​ദി​ന പ്ര​തി​ഷേ​ധ സ​മ​ര സം​ഗ​മം മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം

സു​ൽ​ത്താ​ൻ ബ​ത്തേ​രി: യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ബ്ര​ഹ്മ​ഗി​രി​യി​ലെ ത​ട്ടി​പ്പി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന് മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദ്.

യു​ഡി​എ​ഫ് ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി സ്വ​ത​ന്ത്ര മൈ​താ​നി​യി​ൽ ന​ട​ത്തി​യ ഏ​ക​ദി​ന പ്ര​തി​ഷേ​ധ സ​മ​ര സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 120 കോ​ടി രൂ​പ​യു​ടെ വെ​ട്ടി​പ്പാ​ണ് ബ്ര​ഹ്മ​ഗി​രി​യി​ൽ ന​ട​ന്നി​ട്ടു​ള്ള​ത്. ഇ​ത് പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ യു​ഡി​എ​ഫ് ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​വു​ക​യാ​ണ്. ഇ​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യാ​ണ് ഇ​ന്ന​ലെ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സം​ഗ​മം.

സി​പി​എം ന​ട​ത്തി​യ ഈ ​വെ​ട്ടി​പ്പ് പു​റ​ത്തു​കൊ​ണ്ടു​വ​രാ​തി​രി​ക്കാ​ൻ എം​എ​ൽ​എ​യ്ക്ക് നേ​രേ ക​ള്ള​ക്കേ​സു​ക​ൾ ഉ​ണ്ടാ​ക്കാ​ൻ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് സി​പി​എം. ഇ​തി​നെ നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​പ​ര​മാ​യി നേ​രി​ടും.

സി​പി​എ​മ്മി​ന് ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്പോ​ൾ ഒ​രു നി​യ​മ​വും പ്ര​തി​പ​ക്ഷ​ത്തി​രി​ക്കു​ന്പോ​ൾ മ​റ്റൊ​രു നി​യ​മ​വും ആ​ണു​ള്ള​ത്. മു​ഴു​വ​ൻ മ​ന്ത്രി​മാ​രു​ടെ​യും അ​ഴി​മ​തി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കു​ക​യാ​ണ്. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ഡി.​പി. രാ​ജ​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​ൽ. പൗ​ലോ​സ്, ഇ.​എ. ശ​ങ്ക​ര​ൻ, കെ.​കെ. വി​ശ്വ​നാ​ഥ​ൻ, ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. അ​യൂ​ബ്, യു​ഡി​എ​ഫ് മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ഷ​ബീ​ർ അ​ഹ​മ്മ​ദ്, നി​സി അ​ഹ​മ്മ​ദ്, സി.​കെ. ആ​രി​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Brahmagiri scam Local News Nattuvishesham Wayanad UDF

Recent News

Corehub Up