വാഴൂർ പഞ്ചായത്തിന്റെ "അമൃതം പ്രഭാതം' പ്രഭാത ഭക്ഷണ വിതരണം
വാഴൂർ: പഞ്ചായത്ത് സ്കൂളുകളിൽ നടത്തുന്ന "അമൃതം പ്രഭാതം' പ്രഭാത ഭക്ഷണ വിതരണം പദ്ധതിക്ക് തുടക്കമായി. ചാമംപതാൽ എൻഎസ്എസ് എൽപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ.എസ്. പുഷ്കലാദേവി കുട്ടികൾക്ക് ഭക്ഷണം വിളമ്പി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പരിധിയിലെ സർക്കാർ സ്കൂളിലാണ് പദ്ധതി നടത്തുന്നത്. മൂന്ന് എൽപി സ്കൂളിലെ 200 കുട്ടികൾക്കാണ് ഭക്ഷണം നൽകുന്നത്. 2026 -2027 സാമ്പത്തിക വർഷത്തിലുൾപ്പെടുത്തിയാണ് പദ്ധതി. പഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷന്മാരായ പി.ജെ. ശോശാമ്മ, നിഷാ രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.