പ്രതീകാത്മക ചിത്രം
പട്ടിക്കാട്: ദേശീയപാത വഴുക്കുംപാറയിൽ കണ്ടെയ്നർ ലോറിയിടിച്ച് കാർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം. തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന കാറിൽ ലോറി ഇടിച്ചതിനെ തുടർന്ന് നിയന്ത്രണംവിട്ട് ഡിവൈഡറിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ തുടർന്ന് നിർത്താതെപോയ ലോറി കല്ലിടുക്കിൽവച്ച് പിടികൂടി. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Tags : Nattuvishesham DistrictNews DeepikaNews accident