x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ഡ്സ് ഡേ ​ആ​ഘോ​ഷി​ച്ചു

വെബ് ഡെസ്ക്
Published: August 19, 2026 01:10 AM IST | Updated: August 19, 2026 01:10 AM IST

​മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ ബ​ഡ്സ് സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ബ​ഡ്സ് ഡേ ​ആ​ഘോ​ഷം

മൂ​വാ​റ്റു​പു​ഴ : ന​ഗ​ര​സ​ഭ ബ​ഡ്‌​സ് സ്‌​കൂ​ളി​ല്‍ ബ​ഡ്‌​സ് ഡേ ​ആ​ഘോ​ഷി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​യ്സ് മേ​രി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി.​എം. അ​ബ്ദു​ല്‍​സ​ലാ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി.​എം. ഷു​ക്കൂ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മൂ​വാ​റ്റു​പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി പീ​ഡി​യാ​ട്രീ​ഷ​ന്‍ ഡോ. ​അ​ഗ​സ്റ്റി​ന്‍ തോ​മ​സ് ര​ക്ഷി​താ​ക്ക​ള്‍​ക്കാ​യി ബോ​ധ​വ​ല്‍​ക്ക​ര​ണ ക്ലാ​സ് ന​ട​ത്തി.

സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ പി. ​ര​ജി​ത, അ​സം ബീ​ഗം, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഷേ​ര്‍​ലി പൗ​ലോ​സ്, ഷി​ത റാ​ണി, മ​നു പോ​ള്‍, മു​ഹ​മ്മ​ദ് ചെ​റു​ക​പ്പി​ള്ളി, ബ​ഡ്സ് സ്‌​കൂ​ള്‍ അ​ധ്യാ​പി​ക ര​മ്യ രാ​ജ്, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ധ​ന്യ അ​രു​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ച്ച കു​ട്ടി​ക​ള്‍​ക്ക് ച​ട​ങ്ങി​ല്‍ സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

Tags : Buds Day NattuVishasham DistrictNews

Recent News

Corehub Up