താവക്കരയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർഥിനികളെ ഇടിച്ചുതെറിപ്പിച്ച ശേഷം ബസ് മുന്നോട്ടുപോകുന്നതിന്റെ സിസിടിവി കാമറ ദൃശ്യം.
കണ്ണൂർ: നഗരത്തിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാർഥിനികളെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ വിദ്യാർഥികൾ പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂർ ഐറിസ് കണ്ണാശുപത്രിയിലെ വിദ്യാർഥിനികളായ പാനൂരിലെ സ്നേഹ (21), ചെറുപറമ്പ് സ്വദേശി ആവണി (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഒന്പതോടെ താവക്കരയിലായിരുന്നു അപകടം.
വിദ്യാർഥിനികൾ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നത് ബസ് ഡ്രൈവർ ശ്രദ്ധിക്കാഞ്ഞതാണ് അപകടത്തിനിടയാക്കിയത്. റോഡിന്റെ മധ്യഭാഗത്ത് എത്തിയ വിദ്യാർഥിനികളെയാണ് ബസ് ഇടിച്ചു വീഴ്ത്തിയത്.
അപകടത്തിൽ സാരമായി പരിക്കേറ്റ ഇരുവരെയും ആംബുലൻസ് എത്തിച്ച് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിനിടയാക്കിയ ബസിന്റെ ഡ്രൈവർ ആദർശ് അപകടത്തിനു പിന്നാലെ ഓടി രക്ഷപ്പെട്ടെങ്കിലും പൊലിസ് പിന്നീട് കസ്റ്റഡിയിലെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews Bus knocks