സുകൃതം ഹരിപ്പാടും തിരുവനന്തപുരം ആർസിസിയും ചേർന്നു പതിയാങ്കര ശംസുൽ ഉലമ അറബിക് കോളജിൽ സംഘടിപ്പിച്ച സൗജന്യ അർബുദ നിർണയ ക്യാമ്പ് മന്ത്രി രമേശ് ചെന്നിത്തല
ഹരിപ്പാട്: നിയോജകമണ്ഡലത്തിലെ തീരപ്രദേശങ്ങളിൽ അർബുദ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടലുകൾ നടത്തുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. സുകൃതം ഹരിപ്പാടും തിരുവനന്തപുരം ആർസിസിയും ചേർന്നു പതിയാങ്കര ശംസുൽ ഉലമ അറബിക് കോളജിൽ സംഘടിപ്പിച്ച സൗജന്യ അർബുദ നിർണയ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരോഗ്യമന്ത്രിയുമായി ആലോചിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. പ്രതിരോധ പ്രവർത്തനങ്ങൾക്ക് സന്നദ്ധ പ്രവർത്തകരുടെയും പാലിയേറ്റീവ് കെയർ സംഘടനകളുടെയും സേവനം പൂർണമായും പ്രയോജനപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. സുകൃതം ചെയർമാൻ മുഞ്ഞിനാട്ട് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സുകൃതം സെക്രട്ടറി എം.ബി. സജി, എ.കെ. രാജൻ, എം.പി. പ്രവീൺ, ഡി. കാശിനാഥൻ, വി. ഷുക്കൂർ, കെ.എ. ലത്തീഫ്, സുജിത്ത്, കെ.എം. ഷാക്കിർ, സുധിലാൽ, ഡോ. ജയകൃഷ്ണൻ, ഡോ. ഹരിപ്രിയ, ഡോ. അഖിൽ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews