x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ടെ​യി​ല്ല കൂ​ട്ടു​കാ​രി

വെബ് ഡെസ്ക്
Published: September 28, 2026 12:05 AM IST | Updated: September 28, 2026 12:05 AM IST

നാ​​ഗ​​മ്പ​​ടം സബ​​സ് സ്റ്റാ​​ന്‍​ഡി​​ലെ പൂ​​ട്ടി​​യി​​ട്ടി​​രി​​ക്കു​​ന്ന മു​​ല​​യൂ​​ട്ട​​ല്‍ കേ​​ന്ദ്രം.

കോ​​ട്ട​​യം: വി​​ശ​​ന്നു ക​​ര​​യു​​ന്ന കു​​ഞ്ഞു​​ങ്ങ​​ള്‍​ക്ക് മു​​ല​​യൂ​​ട്ടാ​​ന്‍ ഇ​​ട​​മി​​ല്ലാ​​തെ നാ​​ഗ​​മ്പ​​ടം സ്വ​​കാ​​ര്യ ബ​​സ് സ്റ്റാ​​ന്‍​ഡി​​ല്‍ എ​​ത്തു​​ന്ന സ്ത്രീ​​ക​​ള്‍. ന​​ഗ​​ര​​സ​​ഭ​​യു​​ടെ കീ​​ഴി​​ല്‍ വ​​നി​​ത​​ക​​ളു​​ടെ കൂ​​ട്ടു​​കാ​​രി എ​​ന്ന പേ​​രി​​ല്‍ മുല​​യൂ​​ട്ട​​ല്‍ കേ​​ന്ദ്ര​​മു​​ണ്ടെ​​ങ്കി​​ലും ഒ​​ന്ന​​ര വ​​ര്‍​ഷ​​ത്തി​​ല​​ധി​​ക​​മാ​​യി ഇ​​ത് പൂ​​ട്ടി​​യി​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്. സ്റ്റാ​​ന്‍​ഡി​​ല്‍ ഒ​​രു ചെ​​റി​​യ മു​​റി​​യാ​​ണ് ഇ​​തി​​നാ​​യി ഒ​​രു​​ക്കി​​യി​​രു​​ന്ന​​ത്. എ​​ന്നാ​​ല്‍, ആ​​ര്‍​ക്കും ഉ​​പ​​കാ​​ര​​മി​​ല്ലാ​​ത്ത അ​​വ​​സ്ഥ​​യി​​ലാ​​ണ് ഈ ​​കേ​​ന്ദ്രം. ഇ​​രി​​പ്പി​​ട​​ങ്ങ​​ളി​​ല്ല, വെ​​ളി​​ച്ച​​മി​​ല്ല, ശു​​ദ്ധ​​ജ​​ല​​മി​​ല്ല തു​ട​ങ്ങി​യ പോ​​രാ​​യ്മ​​ക​​ളു​​മു​​ണ്ട്.

പ​​ല​​പ്പോ​​ഴും സാ​​മൂ​​ഹ്യ​​വി​​രു​​ദ്ധ​​രു​​ടെ കേ​​ന്ദ്ര​​മാ​​യും ഇ​​തുമാ​​റു​​ന്നു. മു​​ല​​യൂ​​ട്ട​​ല്‍ കേ​​ന്ദ്ര​​ത്തി​​ന്‍റെ മു​​ന്‍വ​​ശം യാ​​ച​​ക​​രു​​ടെ​​യും അ​​ല​​ഞ്ഞു തി​​രി​​യു​​ന്ന​​വ​​രു​​ടെയും വി​​ശ്ര​​മ കേ​​ന്ദ്ര​​മാ​​ണ്. തെ​​രു​​വു നാ​​യ്ക്ക​​ളു​​ടെ ശ​​ല്യ​​വും ഇ​​വി​​ടെ രൂ​​ക്ഷ​​മാ​​ണ്.

ന​​ഗ​​ര​​സ​​ഭ കൃ​​ത്യസ​​മ​​യ​​ങ്ങ​​ളി​​ല്‍ അ​​റ്റ​​കു​​റ്റപ്പണി ന​​ട​​ത്താ​​ത്ത​​തും കൃ​​ത്യ​​മാ​​യി പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്നു​​ണ്ടോ​​യെ​​ന്നു നി​​രീ​​ക്ഷി​​ക്കാ​​ത്ത​​തു​​മാ​​ണ് കൈ​​ക്കു​​ഞ്ഞു​​ങ്ങ​​ളു​​മാ​​യി എ​​ത്തു​​ന്ന സ്ത്രീ​​ക​​ള്‍​ക്ക് ഏ​​റെ ആ​​ശ്വാ​​സ​​മാ​​കേ​​ണ്ട ഈ ​​കേ​​ന്ദ്രം ന​ശി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ആ​ക്ഷേ​പം. വി​ഷ​യ​ത്തി​ൽ അ​​ധി​​കൃ​​ത​​ര്‍ അ​​ടി​​യ​​ന്ത​​ര​​മാ​​യി ഇ​​ട​​പെ​​ട​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up