x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ണ്ട​ര വ​യ​സു​കാ​രി​ക്കും വ​യോ​ധി​ക​യ്ക്കും ക​ടി​യേ​റ്റു​

വെബ് ഡെസ്ക്
Published: September 28, 2026 12:06 AM IST | Updated: September 28, 2026 12:06 AM IST

പ്രതീകാത്മക ചിത്രം

അ​​യ്മ​​നം:പ​​രി​​പ്പി​​ൽ തെ​​രു​​വുനാ​​യ ആ​​ക്ര​​മ​​ണം. ക​​ളി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന ര​​ണ്ട​​ര വ​​യ​​സു​​കാ​​രി​​യെയും കി​​ട​​പ്പു രോ​​ഗി​​യാ​​യ തൊ​​ണ്ണൂ​​റു​​കാ​​രി​​യെ​​യുമാണ് വീ​​ടി​​നു​​ള്ളി​​ൽ ക​​യ​​റി തെ​​രു​​വ് നാ​​യ ക​​ടി​​ച്ചു പ​​രി​​ക്കേ​​ൽ​​പ്പി​​ച്ചത്.19ാം വാ​​ർ​​ഡി​​ൽ താ​​മ​​സ​​ക്കാ​​ര​​നാ​​യ ര​​ഞ്ജി​​ത്തി​ന്‍റെ ര​​ണ്ട​​ര വ​​യ​​സു​​ള്ള മ​​ക​​ൾ , അ​​യ​​ൽവാ​​സി​​യാ​​യ നാ​​രാ​​യ​​ണി(90) എ​​ന്നി​​വ​​ർ​​ക്കാ​​ണ്‌ പ​​രി​​ക്കേ​​റ്റ​​ത്.​ക​​ഴി​​ഞ്ഞ ദി​​വ​​സം വൈ​​കു​​ന്നേ​​ര​​മാ​​യി​​രു​​ന്നു സം​​ഭ​​വം.

വീ​​ട്ടു​​മു​​റ്റ​​ത് ക​​ളി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന കു​​ട്ടി​​യെ നാ​​യ ക​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.​​
തു​​ട​​ർ​​ന്ന് നാ​​യ അ​​യ​​ൽ വാ​​സി​​യാ​​യ കി​ട​പ്പു​രോ​ഗി​യാ​യ നാ​​രാ​​യ​​ണി​​യെ വീ​​ടി​​നു​​ള്ളി​​ൽ മു​​റി​​ക്ക​​ക​​ത്ത് ക​​യ​​റി ക​​ടി​​ച്ചു.​ഇ​​രു​​വ​​രെയും മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്ര​​യി​​ൽ എ​​ത്തി​​ച്ച് കു​​ത്തി​​വ​​യ്പെടു​​ത്തു. ക​​ഴി​​ഞ്ഞ വ്യാ​​ഴാ​​ഴ്ച മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി വ​​ള​​പ്പി​​ൽ അ​​ഞ്ചു വ​​യ​​സു​​കാ​​രി​​യെ തെ​​രു​​വ് നാ​​യ ക​​ടി​​ച്ചി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up