പാലാ ചാവറ സിഎംഐ പബ്ലിക് സ്കൂൾ ടീം.
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ എസ്എഫ്എസ് പബ്ലിക് സ്കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളജിന്റെ ആഭിമുഖ്യത്തില്‍ നോവസ് മര്ക്കന്റസ് എന്ന പേരില്‍ സംഘടിപ്പിച്ച കൊമേഴ്സ് ഫെസ്റ്റില്‍ പാലാ ചാവറ സിഎംഐ പബ്ലിക് സ്കൂള്‍ ജേതാക്കളായി.
ചങ്ങനാശേരി പ്ലാസിഡ് വിദ്യാ വിഹാര്‍ സീനിയര്‍ സെക്കൻഡറി സ്കൂള്‍ ഫസ്റ്റ് റണ്ണറപ്പായി. ബെസ്റ്റ് മാനേജര്‍ക്കുള്ള ട്രോഫി പ്ലാസിഡ് വിദ്യാവിഹാര്‍ സീനിയര്‍ സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥി ജോയേല്‍ സജി പെരുമ്പാല്‍ സ്വന്തമാക്കി.
സമാപന സമ്മേളനത്തില്‍ ആര്എഫ്ജി ഗ്രൂപ്പ് ഫൗണ്ടര്‍ ഡയറക്ടര്‍ ജെ. കെ. ഫ്രാന്‍സിസ് മുഖ്യാതിഥിയായി. വിജയികള്‍ക്ക് സ്കൂള്‍ മാനേജര്‍ ഫാ. ഡോ. കെ.വി. മനു ട്രോഫികള്‍ സമ്മാനിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ഡോ. പി.കെ. റോയി, വൈസ് പ്രിന്‍സിപ്പല്‍ ഫാ. എം.ബി. ജോസ്ടോ, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ബിനോദ് പുത്തന്‍ പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews