മട്ടന്നൂർ മരുതായി റോഡിൽ കാർ വൈദ്യുത തൂണിലിടിച്ചുണ്ടായ അപകടം.
മട്ടന്നൂർ: നിയന്ത്രണംവിട്ട കാർ വൈദ്യുത തൂണിലിടിച്ച് അപകടം. ഇന്നലെ പുലർച്ചെ മട്ടന്നൂർ-മരുതായി റോഡിൽ മരുതായി-കൂളേരി റോഡിന് സമീപത്തായിരുന്നു അപകടം. ഇരിക്കൂർ ഭാഗത്ത് നിന്ന് മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണംവിട്ട കാർ റോഡരികിലെ സിഗ്നൽ തൂണിനും വൈദ്യുത തൂണിലും ഇടിക്കുകയായിരുന്നു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽ കാറിന്റെ മുൻ ഭാഗം തകർന്നു.