നിയന്ത്രണംവിട്ട് മതിലിലിടിച്ച ശേഷം തലകീഴായി മറിഞ്ഞ കാർ.
വാഴക്കുളം: കാർ നിയന്ത്രണംവിട്ട് മതിലിലിടിച്ച ശേഷം തലകീഴായി മറിഞ്ഞു.
കാറിൽ യാത്ര ചെയ്തിരുന്ന അടൂപറമ്പ് സ്വദേശികളായ രണ്ടു പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ കേവുള്ളിക്കടവിനു സമീപം ആനിക്കാട് - ആവോലി വഴിയിലായിരുന്നു അപകടം.
കാർ നിയന്ത്രണംവിട്ട് പച്ചനാൽ ഷാജന്റെ മതിലിൽ ഇടിച്ച ശേഷം പുരയിടത്തിലേക്കു മറിയുകയായിരുന്നു.
Tags : NattuVishesham DistrictNews