കയ്പമംഗലം വഴിയമ്പലത്ത് ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച നിലയിൽ.
മൂന്നുപീടിക: കയ്പമംഗലം വഴിയമ്പലത്ത് ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.
വഴിയമ്പലം സ്വദേശി പൊന്നാമ്പടി വീട്ടിൽ മൂസക്കുട്ടി (75), തൃശൂർ കലൂർ സ്വദേശി തൈനകത്ത് വീട്ടിൽ ഷാജു (53) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ പെരിഞ്ഞനം ലൈഫ് ഗാർഡ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം.
എതിർദിശകളിൽനിന്നു വന്ന കാർ വഴിയമ്പലം പെട്രോൾപമ്പിന് സമീപത്തുവച്ച് നേർക്കുനേർ ഇടിക്കുകയായിരുന്നു.
Tags : Two injured nattuvisesham local news