x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​ക്ക​ളെ കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സ്: പ്ര​തി​ക്ക് ആ​റു വ​ർ​ഷം ത​ട​വും പി​ഴ​യും

വെബ് ഡെസ്ക്
Published: August 6, 2026 11:45 PM IST | Updated: August 6, 2026 11:45 PM IST

പ്രതീകാത്മക ചിത്രം

ഹ​രി​പ്പാ​ട്: യു​വാ​ക്ക​ളെ ആ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ന്നാം പ്ര​തി​ക്ക് ആ​റു വ​ർ​ഷം ക​ഠി​ന​ത​ട​വും 30,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. കു​മാ​ര​പു​രം താ​മ​ല്ലാ​ക്ക​ൽ തെ​ക്കു​മു​റി​യി​ൽ ആ​ദി​ത്യ​നെ​യാ​ണ് ആ​ല​പ്പു​ഴ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി എം. ​ഷു​ഹൈ​ബ് ശി​ക്ഷി​ച്ച​ത്. മ​റ്റൊ​രു കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴി​യ​വേയാ​ണ് ആ​ദി​ത്യ​ന് ഈ ​കേ​സി​ൽ കൂ​ടി പു​തി​യ ശി​ക്ഷാ​വി​ധി ഉ​ണ്ടാ​കു​ന്ന​ത്.

2016 ജൂ​ൺ 28ന് ​രാ​ത്രി പ​ത്തി​ന് കു​മാ​ര​പു​രം ഹെ​ൽ​ത്ത് സെ​ന്‍റ​റി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. റോ​ഡി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന കു​മാ​ര​പു​രം സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു, ശ്രീ​ജി​ത്ത്, ശി​വ​ൻ എ​ന്നി​വ​രെ ബൈ​ക്കി​ലെ​ത്തി​യ ആ​ദി​ത്യ​നും ര​ണ്ടാം പ്ര​തി കി​ഷോ​റും ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ​ല​ത​വ​ണ കാ​പ്പ ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​രാ​യി​ട്ടു​ള്ള​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. ര​ണ്ടാം പ്ര​തി കാ​യ​ൽ​വാ​ര​ത്ത് വീ​ട്ടി​ൽ കി​ഷോ​ർ ഒ​ളി​വി​ലാ​യ​തി​നാ​ൽ ഇ​യാ​ളു​ടെ വി​ചാ​ര​ണ പി​ന്നീ​ട് ന​ട​ക്കും.

ഹ​രി​പ്പാ​ട് എ​സ്ഐ എ​സ്.​എ​സ്. ബൈ​ജു, എ​എ​സ്ഐ ശി​വ​പ്ര​സാ​ദ്, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​ൻ.​ബി. ഷാ​രി ഹാ​ജ​രാ​യി. എ​സ്‌​സി​പി​ഒ ബാ​ൽ​രാ​ജ്, സി​പി​ഒ സി. ​അ​മ​ൽ എ​ന്നി​വ​ർ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Accused

Recent News

Corehub Up