x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​യ​ർകു​പ്പി​കൊ​ണ്ട് യു​വാ​വി​നെ ആ​ക്ര​മി​ച്ച കേസ്: തെളിവെടുത്തു

വെബ് ഡെസ്ക്
Published: July 19, 2026 03:09 AM IST | Updated: July 19, 2026 03:09 AM IST

aആ​റ്റി​ങ്ങ​ൽ: ബി​യ​ർ കു​പ്പി​കൊ​ണ്ട് യു​വാ​വി​നെ ആ​ക്ര​മി​ച്ച പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. കീ​ഴാ​റ്റി​ങ്ങ​ൽ എ.​കെ. ന​ഗ​റി​ൽ കാ​ട്ടു​വി​ള വീ​ട്ടി​ൽ എ​യ്‌​ഷ​റി(26)​നെ​യാ​ണു ക​ട​ക്കാ​വൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ട​യ്ക്കാ​വൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പ​ഴ​ഞ്ചി​റ​യി​ൽ ചി​റ​ക്കു സ​മീ​പം ഇ​രു​ന്ന മേ​ൽ​ക​ട​യ് ക്കാ​വൂ​ർ പ​ഴ​ഞ്ചി​റ ക​ല്ലു​വി​ള വീ​ട്ടി​ൽ ശ​ര​ത്തി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. ജൂ​ലൈ ഒ​ന്നി​നു രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
എ​യ്ഷ​റി​ന്‍റെ കൂ​ട്ടു​കാ​ര​നെ​തി​രേ പോ​ലീ​സി​ൽ കേ​സു​കൊ​ടു​ത്ത വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ശ​ര​ത്തും കൂ​ട്ടു​കാ​രും പ​ഴ​ഞ്ചി​റ​യി​ൽ ഇ​രു​ന്ന സ​മ​യം എ​യ്ഷ​ർ അ​വി​ടെ​യെ​ത്തി വാ​ക്കേ​റ്റം ന​ട​ത്തു​ക​യും കൈ​യി​ൽ ക​രു​തി​യി​രു​ന്ന ബി​യ​ർ കു​പ്പി പൊ​ട്ടി​ച്ച് ത​ല​യ്ക്ക് കു​ത്തു​ക​യു​മാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ശ​ര​ത് ആ​റ്റി​ങ്ങ​ൽ വ​ലി​യ​കു​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ശ​ര​ത്തി​നെ കു​ത്തി​യ​തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ പോ​ലീ​സ് കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്നാ​ണു പി​ടി​കൂ​ടി​യ​ത്. എ​യ്ഷ​ർ മൊ​ബൈ​ൽ ഫോ​ൺ ഉ​പേ​ക്ഷി​ച്ച് മ​റ്റൊ​രാ​ളു​ടെ പേ​രി​ൽ സിം ​എ​ടു​ത്ത് കോ​യ​മ്പ​ത്തൂ​ർ മേ​ട്ടു​പ്പാ​ള​യ​ത്തി​ന​ടു​ത്ത് ഒ​ളി​വി​ൽ താ​മ​സി​ക്കു​ന്ന​താ​യി എ​സ്എ​ച്ച്ഒ സൈ​ജു​വി​നു വി​വ​രം ല​ഭി​ച്ചു. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ എ​സ്ഐ സ​ജി​ത്ത്, ജ​യ​പ്ര​സാ​ദ്, എ​എ​സ്ഐ ജി​ജു, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സാ​ബു, ഇ​ന്ദ്ര​ജി​ത്ത്, മെ​ബി​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം കോ​യ​മ്പ​ത്തൂ​രി​ലെ​ത്തി പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ്ര​തി​യു​ടെ പേ​രി​ൽ ക​ട​യ് ക്കാ​വൂ​ർ പോ​ലീ​സി​ൽ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ റൗ​ഡി ലി​സ്റ്റി​ൽ​പ്പെ​ട്ട ആ​ളാ​ണ് എ​യ്ഷ​ർ. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Nattuvishesham District News

Recent News

Corehub Up