x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു

വെബ് ഡെസ്ക്
Published: July 25, 2026 12:55 AM IST | Updated: July 25, 2026 12:55 AM IST

പ്രതീകാത്മക ചിത്രം

കാ​സ​ര്‍​ഗോ​ഡ്: കു​മ്പ​ള കോ​യി​പ്പാ​ടി​യി​ലെ എം​ആ​ര്‍​ഡി​എ​ഫ് ക​മ്പ​നി​യു​ടെ ഹ​ബ്ബി​ല്‍ സൂ​ക്ഷി​ച്ച 1221 ചാ​ക്ക് കാ​ലി​ത്തീ​റ്റ മ​റി​ച്ചു​വി​റ്റെ​ന്ന പ​രാ​തി​യി​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. ക​മ്പ​നി സി​ഇ​ഒ എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി ജോ​ര്‍​ജ്കു​ട്ടി ജേ​ക്ക​ബി​ന്‍റെ പ​രാ​തി​യി​ല്‍ തൃ​ക്ക​രി​പ്പൂ​ര്‍ എ​ള​മ്പ​ച്ചി സ്വ​ദേ​ശി പി.​കെ.​ബി​ജു​വി​നെ​തി​രെ​യാ​ണ് കു​മ്പ​ള പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. 2025 ഓ​ഗ​സ്റ്റ് 25 മു​ത​ല്‍ 2026 ജൂ​ലൈ 14 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ 25 കി​ലോ വീ​തം തൂ​ക്ക​മു​ള്ള 1221 ചാ​ക്ക് ട്രൂ​മീ​ല്‍ ടി​എം​ആ​ര്‍ കാ​ലി​ത്തീ​റ്റ മ​റി​ച്ചു​വി​റ്റ് സ്ഥാ​പ​ന​ത്തി​ന് ആ​റു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം വ​രു​ത്തി​യെ​ന്നാ​ണ് പ​രാ​തി.

Tags : Nattuvishesham DistrictNews DeepikaNews Case

Recent News

Corehub Up