x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുവാക്കളെ ആക്രമിച്ച സംഭവത്തിൽ കേസെടുത്തു

വെബ് ഡെസ്ക്
Published: August 28, 2026 12:27 AM IST | Updated: August 28, 2026 12:27 AM IST

പ്രതീകാത്മക ചിത്രം

കഴ​ക്കൂ​ട്ടം : ന​ബി​ദി​നാ​ഘോ​ഷം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ളെ ത​ട​ഞ്ഞു​നി​ർ​ത്തി ആക്രമിച്ച സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ​ക്കെ​തി​രെ പോലീസ് കേ​സെ​ടു​ത്തു. ക​ഠി​നം​കു​ളം അ​ണ​ക്ക​പ്പി​ള്ള ചാ​ന്നാ​ങ്ക​ര പ​ള്ളി​യ്ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന അ​ജ്മ​ൽ മ​ൻ​സി​ലി​ൽ അ​ദീ​ഫ് ക​ബീ​ർ (20),ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി അ​ജീം​ഷാ (22)എ​ന്നി​വ​ർ​ക്കാ​ണ് ആക്രമണത്തിൽ പ​രി​ക്കേ​റ്റ​ത്.​ വ​ട​ക്കും​ഭാ​ഗം പാ​റ​ക്ക​രി സ്വ​ദേ​ശി​ക​ളാ​യ ബി​ലാ​ൽ ,അ​ഫ്സ​ൽ സു​ൽ​ത്താ​ൻ,യാ​സി​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ പോലീസ്് കേ​സെ​ടു​ത്തു.​

ചൊ​വ്വാ​ഴ്ച രാ​ത്രി 9.20-ഓ​ടെ വ​ട​ക്കും​ഭാ​ഗം പാ​റ​ക്ക​രി ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം.​വാ​ഹ​ന​ത്തി​ലും ബൈ​ക്കി​ലു​മാ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്ന സം​ഘ​ത്തെ പ്ര​തി​ക​ൾ ത​ട​ഞ്ഞു​നി​ർ​ത്തു​ക​യാ​യി​രു​ന്നു.​സു​ഹൃ​ത്താ​യ അ​ജിം​ഷാ​യോ​ടും സം​ഘ​ത്തോ​ടു​മു​ള്ള മു​ൻ​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പോലീസ് പ​റ​ഞ്ഞു. റോ​ഡി​ൽ ബൈ​ക്ക് ത​ട​ഞ്ഞു നി​ർ​ത്തി​യ പ്ര​തി​ക​ൾ താ​ക്കോ​ൽ ഊ​രി​യെ​ടു​ത്ത് അ​ജിം​ഷാ​യെ പി​ടി​ച്ചി​റ​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​ത് കൂ​ടെ​യു​ള്ള​വ​ർ ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​റ്റു​ള്ള​വ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്.​കൈ​യ്യി​ലു​ണ്ടാ​യി​രു​ന്ന മൂ​ർ​ച്ച​യു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് യു​വാ​വി​ന്‍റെ ത​ല​യ്ക്ക് കു​ത്തു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ യു​വാ​വി​നെ ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ പോലീസ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up