x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ശു​മാ​വ് തൈ വി​ത​ര​ണം ന​ട​ത്തി

വെബ് ഡെസ്ക്
Published: August 6, 2026 01:18 AM IST | Updated: August 6, 2026 01:18 AM IST

ഉ​ദ​യ​ഗി​രി കൃ​ഷി​ഭ​വ​നി​ലെ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കു​ന്ന ക​ശു​മാ​വി​ൻ തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സി​ന്ധു തോ​മ​സ് നി​ർ​വ​ഹി​ക്കു​ന്നു.

ഉ​ദ​യ​ഗി​രി: ഉ​ദ​യ​ഗി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​നും ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് കാ​ഷ്യു​ന​ട്ട് ആ​ൻ​ഡ് കൊ​ക്കോ ഡെ​വ​ല​പ്പ്മെ​ന്‍റ് കൊ​ച്ചി​യു​മാ​യി ചേ​ർ​ന്ന് ഉ​ദ​യ​ഗി​രി കൃ​ഷി​ഭ​വ​നി​ലെ ക​ർ​ഷ​ക​ർ​ക്ക് 8200 ഹൈ​ബ്രി​ഡ് ക​ശു​മാ​വി​ൻ തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‌ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സി​ന്ധു തോ​മ​സ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം കെ. ​സൗ​ദ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

പ​ഞ്ചാ​യ​ത്തം​ഗം ജോ​യി പ​ള്ളി​പ്പ​റ​മ്പി​ൽ, കൃ​ഷി ഓ​ഫീ​സ​ർ ഡീ​ന സെ​ബാ​സ്റ്റ്യ​ൻ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ.​പി. ഷീ​ജ, ദീ​പ്തി ബി. ​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews distributed

Recent News

Corehub Up