ഏബ്രഹാം തോട്ടപിള്ളിയെ ഫാ. ജിനോ ചുണ്ടയിൽ ആദരിക്കുന്നു.
പെരിന്തൽമണ്ണ: അധ്യാപകദിനത്തോടനുബന്ധിച്ച് അധ്യാപകരെ ആദരിച്ചു. പെരിന്തൽമണ്ണ വിശുദ്ധ അൽഫോൻസ ഫൊറോന പള്ളി ഇടവകയിലെ 125 അധ്യാപകരെയാണ് കത്തോലിക്ക കോണ്ഗ്രസ് ഇടവക യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചത്. യൂണിറ്റ് പ്രസിഡന്റ് വർഗീസ് മംഗലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇടവക വികാരി ഫാ. ജിനോ ചുണ്ടയിൽ മുഖ്യപ്രഭാഷണം നടത്തി.
കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ട്രീസ ലിസ് സെബാസ്റ്റ്യൻ, താമരശേരി രൂപത സമിതി അംഗം ബോബൻ കൊക്കപ്പുഴ, വിജി കണ്ടിരിക്കൽ എന്നിവർ പ്രസംഗിച്ചു. ബിനീത നെല്ലിശേരി, ടിന്റു ബേബി കാരക്കാട്ട് എന്നിവർ നേതൃത്വം നൽകി. ഇടവകയിലെ മുതിർന്ന അധ്യാപകൻ ഏബ്രഹാം തോട്ടപ്പിള്ളിയെ വികാരി ഫാ. ജിനോ ചുണ്ടയിൽ ആദരിച്ചാണ് ചടങ്ങിന് തുടക്കം കുറിച്ചത്.