കുമരകം: വലിയ പുൽക്കെട്ടിൽ കയറിയ യാത്രാ ബോട്ടിന്റെ ട്രിപ്പ് മുടങ്ങി. കുമരകത്തുനിന്ന് മുഹമ്മക്ക് 4.30 നും ആറിനും പുറപ്പെടേണ്ട എസ്-52 ബോട്ടിന്റെ യാത്രയാണ് മുടങ്ങിയത്.
ജെട്ടിത്തോട്ടിൽ വേമ്പനാട്ടുകായലിൽനിന്നു വേലിയേറ്റത്തിൽ ഒഴുകിയെത്തിയ വലിയ പുൽക്കെട്ടിലാണ് ബോട്ട് അകപ്പെട്ടത്. ബോട്ടിലെ യാത്രക്കാരും നാട്ടുകാരും ചേർന്ന് ഒന്നര മണിക്കൂറിലധികം പരിശ്രമിച്ചാണ് പുൽക്കെട്ടിൽനിന്നു ബോട്ട് മാറ്റിയത്. 4.15ന് മുഹമ്മയിൽനിന്നു വന്നപ്പോഴായിരുന്നു ബോട്ട് പുൽക്കെട്ടിൽ അകപ്പെട്ടത്. പിന്നീട്എട്ടിന്റെ അവസാന സർവീസ് നടത്താനാണ് സാധിച്ചത്.
Tags : nattu vishesham Caught in a grasshopper