പ്രതീകാത്മക ചിത്രം
കടുത്തുരുത്തി: സിബിഎസ്ഇ ക്ലസ്റ്റര്‍ 11 ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് അഞ്ച് മുതല്‍ എട്ട് വരെ തീയതികളിലായി കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂള്‍ സ്റ്റേഡിയത്തില്‍ നടക്കും.
അഞ്ചിന് രണ്ടിന് സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന യോഗത്തില്‍ ജില്ലാ പോലീസ് മേധാവി സാബു മാത്യു മുഖ്യാതിഥിയാവും. ലഹരിക്കെതിരേ സ്കൂളിലെ 1700-ഓളം വരുന്ന തൂഫാന് വാരിയേഴ്സ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഫ്ലാഷ് മോബും കായിക താരങ്ങളുടെയും വിദ്യാര്‍ഥികളുടെയും ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കലും നടക്കും.
സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന കായികമേളയില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 80 സിബിഎസ്ഇ സ്കൂളുകളില്‍നിന്നായി 1600 ഓളം കായികതാരങ്ങള്‍ പങ്കെടുക്കും. അണ്ടര്‍ 14, അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്കുട്ടികള്ക്കുമായാണ് മത്സരങ്ങള്‍ നടക്കുന്നത്.
സിബിഎസ്ഇ ഒഫീഷല്സിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. സമാപന ദിനമായ എട്ടിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ മന്ത്രി മോന്‍സ് ജോസഫ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ബിനോ ചേരിയില്‍ ഒഎസ്ബി, മത്സര കണ്‍വീനര്‍ ഫാ. ജിന്‍സ് അലക്സാണ്ടര്‍, പ്രിന്‍സിപ്പല്‍ രഞ്ചി വില്‍സണ്‍, പിടിഎ പ്രസിഡന്റ് കെനി ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കും.
Tags : NattuVishasham DistrictNews