സിബിഎസ്ഇ ജില്ലാ സിനർജി പഠനശിബിരം ഊരകം സെന്റ് അൽഫോൻസ പബ്ലിക് സ്കൂൾ പ്രിൻസിപ്പലും മലപ്പുറം സെൻട്രൽ സഹോദയ വർക്കിംഗ് പ്രസിഡന്റുമായ ഫാ. ഡോ. തോമസ് ജോസഫ്
മലപ്പുറം: സിബിഎസ്ഇ മലപ്പുറം സെൻട്രൽ സഹോദയ സെക്കൻഡറി അധ്യാപകർക്കായി സിനർജി പഠനശിബിരം പരിശീലനവും അധ്യാപക സംഗമവും ഊരകം സെന്റ് അൽഫോൻസ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ചു. മലപ്പുറം ജില്ലയിലെ 84 സ്കൂളുകളിൽനിന്ന് 522 അധ്യാപകർ പങ്കെടുത്തു.
ഈ വർഷം നടപ്പാക്കുന്ന ത്രിഭാഷ പാഠ്യപദ്ധതി, കംപ്യൂട്ടേഷണൽ തിങ്കിംഗ്, ആർട്ടിഫിഷൽ ഇന്റലിജൻസ്, കൗശൽ ബോധ്, കൗശൽ വികാസ് എന്നീ മേഖലകളിൽ മാസ്റ്റർ ട്രെയിനർമാർ പരിശീലനം നൽകി. ഒന്പത്, 10 ക്ലാസുകളിലെ കരിക്കുലം പരീക്ഷ സംബന്ധിച്ചുള്ള ഏറ്റവും പുതിയ കാര്യങ്ങൾ പരിശീലനത്തിൽ അവതരിപ്പിച്ചു.
എലിസബത്ത് ചെറിയാൻ, ഉമാദേവി, പി. രാജൻ, പി. ഷനീർ, സി.ഡി. രമാദേവി, എം.എം. സനിത, അബ്ദുൾ നാസർ മേച്ചേരി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
പഠന ശിബിരം സെൻട്രൽ സഹോദയ വർക്കിംഗ് പ്രസിഡന്റ് ഫാ. ഡോ. തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡന്റ് നൗഫൽ പുത്തൻപീടിയേക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.സി. അനീഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി.
സഹോദയ ഫിനാൻസ് സെക്രട്ടറി വി.എം. മനോജ് സ്വാഗതവും സഹോദയ ട്രെയിനിംഗ് കോ ഓർഡിനേറ്റർ യു.എ. ലത്തീഫ് നന്ദിയും പറഞ്ഞു. സഹോദയ പ്രിൻസിപ്പൽമാരായ കെ.വി. അബ്ദുൾ ഹമീദ്, വി. റെനീഷ്, ഷിന്റോ ദേവസ്യ, സിസ്റ്റർ അർച്ചന എന്നിവർ സംബന്ധിച്ചു.
Tags : Local News Nattuvishesham Malappuram